Breaking

Tuesday, 31 March 2020

ചൈനയിൽ നിർമ്മിച്ച കൊവിഡ് ടെസ്റ്റ് കിറ്റും മെഡിക്കൽ കിറ്റും അടക്കമുള്ള ഉപകരണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചു


ചൈനയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങൾ നിരസിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ രാജ്യങ്ങൾ ചൈനയിൽ നിർമിച്ച ഉപകരണങ്ങൾ നിരസിക്കുന്നത്. സ്‌പെയിൻ, തുർക്കി, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെതാണ് ഇത്തരത്തിലുള്ള തീരുമാനം. കൊവിഡ് ടെസ്റ്റ് കിറ്റും മെഡിക്കൽ കിറ്റും അടക്കമുള്ള ഉപകരണങ്ങൾ നിരസിച്ചു.
ചൈനീസ് കമ്പനി നിർമിച്ച കൊറോണ ടെസ്റ്റിംഗ് കിറ്റിന് ഗുണനിലവാരമില്ലെന്ന് സ്‌പെയിൻ സർക്കാർ പറഞ്ഞു. കൃത്യമായ പരിശോധനാ ഫലം ഈ ടെസ്റ്റിംഗ് കിറ്റുകളിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ ഡച്ച് ആരോഗ്യ മന്ത്രാലയം വിതരണം ചെയ്ത ആറ് ലക്ഷം പ്രതിരോധ മാസ്‌ക്കുകൾ തിരിച്ചെടുത്തു. അവ നിർമിച്ചതും ചൈനയിലായിരുന്നു. ഈ മാസം 21ന് എത്തിയ മാസ്‌ക്കുകൾ അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിരുന്നു. എന്നാൽ അവയിൽ ഉപയോഗിച്ചിരുന്ന വലകൾ പ്രവർത്തന ക്ഷമമല്ലെന്നും മുഖത്തിന് യോജിക്കുന്നതല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ മെഡിക്കൽ ഉപകരണങ്ങളെല്ലാം തന്നെ ചൈനീസ് മെഡിക്കൽ അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസ് ഇല്ലാത്ത ഷെൻഷൻ ബയോക്‌സി ബയോടെക്‌നോളജിയുടെതാണെന്നാണ് ചൈനയിലെ സ്പാനിഷ് എംബസിയുടെ സ്ഥിരീകരണം.

No comments:

Post a Comment