Breaking

Thursday, 12 December 2019

തളർന്നു വീണ ഭക്തയ്ക്ക് പകരം പൊങ്കാല സമർപ്പിച്ച് സിവിൽ പോലീസ് ഓഫീസർ ജമീല..!


ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ പൊങ്കാല ദിനം ആഘോഷമാക്കി. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ കാണപ്പെടാത്ത ഒരു ചടങ്ങാണിത്. എല്ലാ വര്‍ഷവും പതിനായിരങ്ങളാണ് പൊങ്കാല സമര്‍പ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്താറുള്ളത്.

ഇത്തവണത്തെ പൊങ്കലാ ദിനത്തില്‍ വേറിട്ടൊരു കാഴ്ചയ്ക്ക് ജനങ്ങള്‍ സാക്ഷിയായിരുന്നു. പൊങ്കാല അര്‍പ്പിക്കുമ്പോള്‍ തളര്‍ന്നു വീണ ഭക്തയ്ക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥയായ എസ് ജമീലയാണ് ഭക്തിപൂര്‍വം പൊങ്കാല സമര്‍പ്പിച്ചത്.

ഡല്‍ഹിയില്‍ നിന്നെത്തിയ പുഷ്പയാണ് പൊങ്കാലയിടാനാകാതെ തളര്‍ന്ന് വീണത്. ചടങ്ങുകള്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം നടന്നത്. പിന്നീട് പുഷ്പയ്ക്കരികില്‍ വെള്ളവുമായി ആശ്വസിപ്പിക്കാനെത്തിയ ജമീലയാണ് ചടങ്ങ് പൂര്‍ത്തീകരിച്ചത്.

പുഷ്പയോട് സമ്മതം ചോദിച്ച് ഷൂസ് ഊരിമാറ്റി പൊങ്കാല ഇടുവാന്‍ തുടങ്ങി. ചക്കുളത്തമ്മയുടെ തീര്‍ഥവും നേദ്യത്തില്‍ തളിച്ച് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചാണ് ജമീല മടങ്ങിയത്. ആലപ്പുഴ വനിതാ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജമീല.

No comments:

Post a Comment