30 വർഷക്കാലം പ്രവാസജീവിതം നയിച്ച് വിശ്രമജീവിതത്തിനായി തിരികെ നാട്ടിൽ എത്തിയപ്പോൾ 70 വയസ്സുകാരനായ അബുബക്കറിനെ കാത്തിരുന്നത് ഏകാന്ത ജീവിതമാണ്. ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അബുബക്കറിനെ കാണാനിടയായത്. എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന ഓട് പാകിയ വീടിനുള്ളിൽ നിരാശനായി കിടക്കുന്ന അബുബക്കർ എന്ന മനുഷ്യനെ കണ്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
30 വർഷക്കാലം വിദേശത്തു ജോലി ചെയ്ത സമ്പാദ്യങ്ങൾ എല്ലാം നൽകിയിട്ടും അവശേഷിക്കുന്നതു കൂടി നൽകിയാൽ മാത്രമേ മക്കളും ഭാര്യയും നോക്കുകയുള്ളു എന്ന അദ്ദേഹത്തിൻ്റെ കദനകഥ കേട്ട ഉദ്യോഗസ്ഥർക്ക് ആ ഉപ്പയെ ഉപേക്ഷിച്ചു പോരാനായില്ല. ചാലിശ്ശേരി എസ് ഐ അനിൽമാത്യൂവിൻ്റെ നേത്യത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർ സാമുഹ്യപ്രവർത്തകരോടൊപ്പം എത്തി അദ്ദേഹത്തിൻ്റെ വീടും പരിസരവും വ്യത്തിയാക്കി കൊടുക്കുകയും,ക്യത്യമായി ഭക്ഷണവും,വസ്ത്രവും എത്തിച്ചുകൊടുക്കുന്നതിന്നുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഇന്ന് ആ മനുഷ്യന് തുണയായി നിക്കുന്നത് ജീവിതത്തിന്റെ നല്ല ഭാഗവും വിദേശത്തു പോയി കഷ്ട്ടപെട്ടതിന്റെ പങ്കു പറ്റിയ ഭാര്യയോ മക്കളോ അല്ല. പകരം ഇന്നദ്ദേഹത്തിനു തുണയാകുന്നത് നമ്മുടെ കേരളാ പോലീസും അവരുടെ മനുഷ്യത്വവും ആണ്. ഇത് പോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യുന്ന നമ്മുടെ കേരളാ പോലീസിനെ എത്ര അഭിനന്ദിച്ചാലും അത് ഒട്ടും കൂടുതലാകില്ല.
കടപ്പാട്: Kerala Police
No comments:
Post a Comment