Breaking

Monday, 16 December 2019

ഐ.പി.എസില്‍ ചരിത്രമെഴുതി, പൊടിമീശക്കാരന്‍ ഹസന്‍


ദൃഢനിശ്ചയവും ആഗ്രഹത്തിലേക്കെത്താനുള്ള മനസുമാണ് ഹസനെ പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ എന്ന നിലയിൽ കൊണ്ടെത്തിച്ചത്.ഹസന്റെ കഥ ഇങ്ങനെ ,ഗുജറാത്തിലെ പാലൻപൂരിലെ കനോദർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസൻ ജനിച്ചത്.അച്ഛൻ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. എന്നാൽ പഠനത്തിൽ മിടുമിടുക്കനായ മകന്റെ സ്വപ്നങ്ങൾക്ക് താങ്ങേകാൻ ആ ജോലിയും കൂലിയും മതിയാകാതെ വന്നു.

നാട്ടുകാരും സ്കൂൾ അധികൃതരും എന്ത് സഹായത്തിനും തയ്യാറായിരുന്നെങ്കിലും നസീം ബാനുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.മകനെ ആരുടെയും സഹായമില്ലാതെയും ബുദ്ധിമുട്ടില്ലാതെയും തന്റെ മകനെ കരയ്ക്കെത്തിക്കുക എന്നത് കൊണ്ട് ജോലിക്കായി ഇറങ്ങി.രാവെന്നും പകളൊന്നുമില്ലാതെ അടുത്തുള്ള കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നെല്ലാം ഓർഡർ പിടിച്ച് കൊടുത്തു.ദിവസം 200 കിലോ മാവുപയോഗിച്ച് ചപ്പാത്തി പരത്തിയ കൊടുക്കാൻ തുടങ്ങി. നേരം വെളുക്കുമ്പോഴേക്കും പരത്തിയ ചപ്പാത്തി കടകളിലെത്തിക്കും.

ആ അമ്മയുടെ ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പ്രതിഫലം തന്റെ അമ്മയ്ക്കായി ഹസൻ കൊടുത്തു.നമ്മുടെ മക്കൾ കളിച്ച് നടക്കുന്ന സമയത്താണ് ഹസൻ ഐപിഎസ് ഓഫീസറായി ഹസൻ ചാർജെടുത്തത്. വയസ് ഇരുപത്തിരണ്ടേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരൻ ഹസൻ സഫീൻ.നമുക്ക് എല്ലാവർക്കും ഹസന്റെ വിജയത്തിൽ അഭിമാനിക്കാം.


No comments:

Post a Comment