കദളിക്കാട് പാറയ്ക്കൽ വീട്ടിൽ ജസ്റ്റിന്റെ മകൻ ജിൻസൺ അഗസ്റ്റിനെ കടിച്ചത് കഴുകി ഉണക്കാനിട്ടിരുന്ന ഷർട്ടിനുള്ളിൽ കയറിക്കൂടിയ അണലി ഷർട്ട് എടുക്കവയാണ് ജിൻസനെ കടിച്ചത്. പുരികത്തിലാണു കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജിൻസൺ.
ഞായറാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു സംഭവം. കുളി കഴിഞ്ഞ് അഴയിൽ കിടന്ന ഷർട്ട് എടുത്തു ധരിച്ചപ്പോൾ പാമ്പ് ജിൻസന്റെ പുരികത്തിൽ കടിച്ചു തൂങ്ങുകയായിരുന്നു. ജിൻസൺ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
No comments:
Post a Comment