Breaking

Tuesday, 12 November 2019

മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹിന്ദു യുവതിയുടെ വിവാഹം ആഘോഷമാക്കാൻ നബിദിനാഘോഷം മാറ്റിവെച്ച് പള്ളികമ്മിറ്റി


മുസ്ലീം പള്ളിയ്ക്ക് സമീപം താമസിക്കുന്ന ഹിന്ദു യുവതിയുടെ വിവാഹം ആഘോഷമാക്കാൻ നബിദിനാഘോഷം മാറ്റിവെച്ച് പള്ളികമ്മിറ്റി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് വിവാഹത്തിന് തടസമാവാതിരിക്കാൻ പരിപാടികൾ മാറ്റിയത്. അയൽവാസിയുടെ വിവാഹവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് നബിദിനാഘോഷ പരിപാടികൾ ഒരാഴ്ചത്തേക്ക് നീക്കി വെച്ചത്.

പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്‍റേയും വിവാഹമായിരുന്നു ഞായറാഴ്ച. പള്ളിയ്ക്ക് തൊട്ടടുത്ത വീടായതിനാൽ അസൗകര്യം മൂൻകൂട്ടിക്കണ്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇടിവെട്ടി മൊയ്തുഹാജിയുടെ നേതൃത്വത്തിൽ യോഗംചേർന്ന് നബിദിനാഘോഷം അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിച്ചു.
മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം. മഹല്ലിലെ അംഗങ്ങൾ വിവാഹത്തലേന്നും വിവാഹത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.

No comments:

Post a Comment