ജെറാവാല ഇന്‌സ്ടിട്യൂറ്റ് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച് സ്ഥിതിചെയ്യുന്നത് പോണ്ടിച്ചേരിയിലാണ്. കേരളത്തില്‍ ഈ ആശുപത്രിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല എന്നതു സങ്കടകരമായ വസ്തുതയാണ്.
ഹൃദ്രോഗം,ക്യാന്‍സര്‍ പോലെ കേരളത്തില്‍ ലക്ഷങ്ങള്‍ ചെലവു വരുന്ന ചികില്‍സയുള്ള രോഗങ്ങള്‍ക്കു പോലും ഇവിടെ ചികില്‍സ സൗജന്യമാണ്.
എന്നാല്‍ ഇതറിയാതെ ഇന്നും അനേകര്‍, കേരളത്തിലുള്ള ഏറ്റവും സാധാരണക്കാരായവര്‍ ഉള്‍പ്പെടെ, ക്യാന്‍സര്‍, ഹൃദ്രോഗം അല്ലെങ്കില്‍ അതുപോലെ ചിലവേറിയ ചികിത്സകള്‍ ആവശ്യമായി വരുന്ന രോഗങ്ങള്‍ വന്നുകഴിഞ്ഞാല്‍ കടമെടുത്തും, പലിശക്ക് പണം എടുത്തും ഒക്കെ ചികില്‍സ തേടുന്നു.
ചുരുക്കത്തില്‍ ഇതുപോലെ ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സ ആവശ്യമായിട്ടു രോഗത്താല്‍ ബുദ്ധിമുട്ടുന്ന ഒരുപാട് പേര്‍ നമ്മുടെ കേരളത്തിലുണ്ട്. അവര്‍ക്കെല്ലാം ഉപകാരപ്പെടും ജിപ്‌മെര്‍ ആശുപത്രി.
പോണ്ടിച്ചേരിയിലുള്ള ഈ ആശുപത്രിയില്‍ കൂടുതലായിട്ടും ചികിത്സക്കായി എത്തുന്നത് കന്യാകുമാരിയിലും, തമിഴ്‌നാട്ടിലും ഉള്ളവരാണ്. കേരളത്തിലുള്ളവര്‍ ഇവിടേക്ക് പോകുന്നതു വളരെ വിരളമാണെന്നാണു കേള്‍ക്കുന്നത്.
ഈ ആശുപത്രിയെ കുറിച്ചും ഇവിടുത്തെ സൗജന്യ ചികില്‍സയെക്കുറിച്ചുള്ള വിവരങ്ങളും അറിയാത്തതു കൊണ്ടാകും കേരളത്തിലുള്ളവര്‍ പോകാത്തത്.
ALSO READ: പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി
അവിടെ തികച്ചും സൗജന്യമാണ് ചികിത്സകള്‍. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇവ രണ്ടും ഇപ്പോള്‍ ഇവിടെയില്ല. ബാക്കിയുള്ള എല്ലാ ചികിത്സകളും ഇവിടെ സൗജന്യമായി ലഭ്യമാണ്.
നമ്മള്‍ കേരളത്തിലൊക്കെ ഓരോ ആശുപത്രികളിലും ലക്ഷങ്ങളാണ് ചികിത്സക്കായി മുടക്കേണ്ടി വരുന്നത്. അപ്പോള്‍ ഈ ചികിത്സകകളെല്ലാം തികച്ചും സൗജന്യമായി കിട്ടുന്ന ജിപ്‌മെര്‍ ആശുപത്രിയിലേക്കു പോകുക.
പണം ഇല്ലാത്തതിന്റെ പേരില്‍ ഒരു ജീവന്‍ നഷ്ട്ടപ്പെടാതിരിക്കട്ടെ. അതുപോലെതന്നെ ഒരു അസുഖം വന്നാല്‍ കടം എടുത്ത് അത് ആത്മഹത്യയില്‍ ചെന്നെത്താതിരിക്കട്ടെ. നമുക്ക് പൈസ കൊടുത്തു ഒരാളെ രക്ഷിക്കാന്‍ സാധിക്കില്ലാരിക്കും.
പക്ഷെ ഈ ആശുപത്രിയെക്കുറിച്ചുള്ള അറിവ് അത്യാസന്നനിലയിലുള്ള ഒരാളെ അറിയിക്കാന്‍ നമുക്ക് സാധിക്കും. അങ്ങനെ അവര്‍ ജിപ്‌മെറില്‍ പോയി ഒരു രൂപ പോലും ചിലവില്ലാതെ ചികിത്സനേടി അവരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്നതാണ്.
***
കേരളത്തില്‍ നിന്നും ജിപ്‌മെറില്‍ ചികില്‍സ തേടുന്നവര്‍ക്ക് സഹായത്തിനായും സംശയ നിവാരണത്തിനായും മലയാളിയായ കുഞ്ഞാപ്പയെ വിളിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പര്‍: (+91) 94469 86295
No comments:
Post a Comment