കൊല്ലം ∙ ജില്ലയിലെ മറ്റൊരു സ്കൂളിൽ കൂടി ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയതായി കണ്ടെത്തി. അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ വാടകയ്ക്കെടുത്ത ബസുകൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നു. രണ്ട് ടൂറിസ്റ്റു ബസുകൾ ഒന്നിനു പുറകേ ഒന്നായി വിദ്യാർഥികൾക്കു ചുറ്റും ഓടിക്കുകയായിരുന്നു
കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്കൂളിലേതിനു സമാനമായ പ്രകടനമായിരുന്നു അഞ്ചലിലേത്. ഇതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. വിനോദയാത്രയ്ക്കു പോകുന്നതിനു മുൻപായിരുന്നു അഞ്ചലിൽ സ്കൂൾ ഗ്രൗണ്ടിലെ ബസുകളുപയോഗിച്ചുള്ള അഭ്യാസ പ്രകടനം. കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ പതിവായി ഇവന്റ് മാനേജ്മെന്റ് ടീമുകൾ ഇത്തരം പ്രകടനങ്ങൾ നടത്താറുണ്ടെന്നാണു വിവരം. ടൂർ പാക്കേജിന്റെ ഭാഗമാണ് ഇത്തരം അഭ്യാസങ്ങളെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ബസുപയോഗിച്ചുള്ള അഭ്യാസത്തിന് അനുമതി നൽകിയിരുന്നില്ലെന്നാണ് വെണ്ടാർ സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസുടമയ്ക്കും ഡ്രൈവർക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

No comments:
Post a Comment