Breaking

Sunday, 17 November 2019

വെറുതെ കിട്ടുന്ന കാലി കുപ്പികളില്‍ നിന്നും ഈ പെണ്‍കുട്ടി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍


കൊല്ലം ജില്ലയിലെ മെയിൻ സ്റ്റേഷനിലുള്ള എല്ലാ അമ്പലങ്ങളിലും എന്നൊക്കെ അന്നദാനം ഉണ്ടെന്നു എനിക്കറിയാം. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ പൈസ വാങ്ങും ഞാൻ അമ്പലത്തിലെ ക്യൂവിൽ പോയി നിന്ന് ഫുഡ്‌ കഴിക്കും. എന്‍റെ അമ്മ തനിച്ചാണ് എന്നെ വളർത്തിയത്. എന്നെ വളർത്താനും സ്കൂൾ ഫീസിനും ഒത്തിരി കഷ്‌ടപ്പെട്ട്. അങ്ങനെയാണ് ഞാൻ ഈ നിലയിൽ എത്തിയത്. ശശി തരൂർ സർ എന്റെ ഈവെന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

ഒന്നര വർഷം മുൻപ് ആക്രികാരി എന്നുവിളിച്ച പെൺകുട്ടിയാണ് നിങ്ങളുടെ പുൻപിൽ നിൽക്കുന്നത്. എടൊ ജോണി വാക്കറെ ഒന്നര വർഷം മുൻപ് ഏതോ കുപ്പയിൽ നിന്ന് നിന്നെ എടുത്തുകൊണ്ടു വരുമ്പോൾ ഇതുപോലെ പുച്ഛിച്ചും അമർഷത്തോടെ നോക്കി എന്താണ് ഈ കുട്ടി ചെയ്യുന്നതെന്ന് നോക്കി. ഇപ്പോൾ നമ്മളെ കണ്ടുകൊണ്ടിരിക്കുന്നവർ സന്തോഷത്തോടെ പുഞ്ചിരിയോടെ ഒരു അതിശയത്തോടെയാണ് നോക്കുന്നത്. കാരണം എന്തായിരിക്കും. നിനക്കറിയുമോ ഇന്ന് അപർണ അല്ല മറ്റാരോ ആണ്. വിളിപ്പേരുകൾ ഉണ്ട് പക്ഷേ ഒരു ബി. എഡ് വിദ്യാർത്ഥിനിയെ വിളിക്കുന്ന വിളിപ്പേരുകൾ അല്ല. കൊല്ലം ജില്ലയിലെ മൺഡ്രോതുരുത്തേ സാധരണ പെൺകുട്ടിയെ ആണോ ഇവർ ഇങ്ങനെ ഉറ്റുനോക്കുന്നത്.

അങ്ങനെ നിനക്കും തോന്നാം. നിനക്ക് മുന്നേ ഒരുപാട് ആളുകൾ എന്റെ കൈകളിൽ കൂടി കടന്നു പോന്നവരാണ്. അവരൊക്കെ കുപ്പകളിൽ നിന്ന് വന്നതാണ്. നിനക്ക് അറിയോ എന്റെ തുടക്കം എവിടെ നിന്നാണെന്നു.എന്റെ അമ്മ വളരെ ചെറുപ്പത്തിൽ ആണ് കല്യാണം കഴിച്ചത്. അമ്മ അത്യാവശ്യം കരകൗശല വിദ്യയിൽ സമ്മർദയായിരുന്നു. അങ്ങനെ ഒരുപട് കരകൗശല വിദ്യകൾ ചെയ്യ്തു. ഒൻപതു മാസവും 12ദിവസവും കഴിഞ്ഞു ഞാൻ പുറത്തു വന്നു.അത്യാവശ്യം പിരിപിരിപ്പുള്ള കുട്ടിയായിട്ടു.

ചെറുപ്പത്തിൽ ഞാൻ കണ്ടു വളർന്നത് ഒരുപാട് കുപ്പികളും ആക്രികളും പെയിന്റ് അടിച്ചു എനിക്ക് കുഞ്ഞു ഉടുപ്പുകൾ തയ്ച്ചു തരുന്ന അമ്മയെ ആയിരുന്നു. അമ്മ തനിച്ചാണ് എന്നെ വളർത്തിയത്. അമ്മ വളർത്താൻ വരുമാനം നേടിയത് ഇത്തരത്തിലുള്ള കരകൗശല വിദ്യയിൽ നിന്നായിരുന്നു. അമ്മയാണ് എന്റെ ഇൻസ്പിറേഷൻ. ആദ്യം ഞാൻ ഒരു കുപ്പി എടുത്തിട്ട് വന്നു.അതിനു ശേഷം കുറച്ചു കുപ്പി കൂടി കൊണ്ട് വന്നു ആദ്യം അമ്മക്ക് എതിർപ്പ് ആയിരുന്നു. എന്റെ കൈവശം ഉണ്ടായിരുന്ന രണ്ട് ചാക്ക് കുപ്പികൾ ആക്രികാരന് കൊടുത്തു. അത്യാവശ്യം ഞാൻ കുപ്പിയിൽ ഉറച്ചു നിൽക്കുന്നു എന്ന് വീട്ടുകാർക്കും നാട്ടുകാർക്കും മനസ്സിലായപ്പോൾ പിന്നെ ഞാൻ എന്റെ കൂട്ടുകാരുടെ കൈയിൽ നിന്ന് ഒറ്റപ്പെടാൻ തുടങ്ങി.

കൂട്ടുകാർ ഞാൻ കുപ്പി എടുത്തിട്ട് വരുമ്പോൾ ചോദിക്കും നിനക്ക് പഠിച്ചുടെ എന്നൊക്കെ. ആൺകുട്ടികൾ നമ്മൾ കുപ്പികൾ പെറുക്കി വരുമ്പോൾ അവജ്ഞയോടെ നോക്കും പെൺകുട്ടികൾ എന്റെ കൂടെ വരാൻ പേടിയാണ്. ഞാൻ ബസിൽ വച്ചു കുപ്പികൾ കണ്ടാൽ അവിടെ ഇറങ്ങും. അവർ ഒറ്റയ്ക്ക് പോകേണ്ടി വരും. അങ്ങനെ ഒറ്റപ്പെടൽ. പക്ഷേ ഞാൻ ഹാപ്പി ആയിരുന്നു.വെറുതെ രാവിലെ ഒറ്റയ്ക്ക് പോയി തിരിച്ചു വരുമ്പോൾ കുറെ കുപ്പികൾ കൊണ്ട് വരും ഞാൻ ഹാപ്പി ആയിരുന്നു. അങ്ങനെ കുറെ കുപ്പികൾ ആയി ചെറുപ്പം മുതൽ ഞാൻ വരക്കുമായിരുന്നു കോളേജ് കാലത്തെ പോക്കറ്റ് മണിക്ക് വേണ്ടി ടെറാക്കോട്ട ജൂവലറിയിൽ വർക്ക്‌ ചെയ്യുമായിരുന്നു. ടീച്ചറിന് കൊടുക്കുമായിരുന്നു. അത്‌ തന്നെ കുപ്പിയിലും ഉപയോഗിച്ച്. ഫോട്ടോസ് എടുത്തു ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇട്ടു.

100തൊട്ടു 400രൂപ നിരക്കിൽ എന്റെ കുപ്പികൾ പോയി. പക്ഷേ പുതിയ പെയിന്റ്കൾക്ക് ഭയങ്കര വിലയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുകയാണ്. അപ്പോൾ എസ് ടി ക്കു വേണ്ടി വഴക്കുണ്ടാക്കി.ഫുഡ്‌ കഴിക്കാനുള്ള പൈസ ചെലവാക്കാതെ അമ്പലങ്ങളിൽ നിന്ന് കഴിച്ചു. 2019 തുടങ്ങിയപ്പോൾ എന്റേത് എന്ന് കാണിക്കാൻ ഒരു ഐഡിയ കിട്ടി.അതൊരു കലണ്ടർ ആയിരുന്നു 12 മാസവും ഉൾപ്പെടുത്തിട്ടുള്ളത്. അത്‌ അത്യാവശ്യം സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ അറിയുന്ന തരത്തിൽ ആക്കി ഫോട്ടോ ട്രാൻസ്ഫർ കൊണ്ടുവന്നു.


പേരമ്പ് സിനിമക്ക് വേണ്ടി ഫോട്ടോ ട്രാൻസ്ഫർ മ്മൂക്കക്ക് വേണ്ടി ചെയ്യ്തു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടു തുടങ്ങി.സാധനങ്ങൾ വാങ്ങാൻ തുടങ്ങി. 100, 200എന്നുള്ളത് 1000, 1200അങ്ങനെ നാലക്ക സംഖ്യകളിലേക്കു എന്റെ വില കൂടി അങ്ങനെയിരിക്കെ ചില യൂത്തുകൾ വന്നു പറയാൻ തുടങ്ങി നിങ്ങൾ ഞങ്ങൾക്ക് ഇൻസ്പിറേഷൻ ആണ്.സമ്പാദിക്കാൻ പറ്റും. ഇപ്പോൾ നമ്മുടെ നാട്ടിലെ ട്രെൻഡ് എന്താണ് ഉപയോഗിക്കുക ഉപേക്ഷിക്കുക എന്നതാണ്. ക്ലീൻ ആയിട്ടു കിടക്കുന്നിടത്തു വെയിസ്‌റ്റു ഇടാറില്ല. പേടിയാണ്. അതെ സമയം കുപ്പ ഉള്ളിടത്തു കൊണ്ടിടുന്നു.എന്റെ കൂടെ പലരെയും കൂട്ടാൻ തീരുമാനിച്ചു..

അങ്ങനെ വേൾഡ് വാട്ടർ ഡേയ്ക്ക് ഞാനൊരു കാമ്പയ്ൻ സംഘടിപ്പിച്ചു. അഷ്‌ടമുടിയെ ഇഷ്‌ടമുടിയ്ക്കാം എന്നായിരുന്നു കാമ്പയ്ൻ. എന്റെ വീടിന്റെ ഓപ്പോസിറ്റു അഷ്‌ടമുടി കായൽ ആണ് ഞങ്ങൾ കുറച്ചു പേർ ഒത്തുകൂടി. അവിടുന്ന് ഒരുപാട് വെയ്‌സ്റ്റ് കളക്ട് ചെയ്തു കലകളാക്കി വിൽപ്പനക്ക് വച്ചു. അതെനിക്ക് സാറ്റീഫാക്ഷൻ തരുന്ന കാര്യമായിരുന്നു. അത്‌ വരെ ഒരു കുപ്പിയിൽ എന്തൊക്കെ ചെയ്യാം എന്ന സാറ്റിഫാഷൻ ആയിരുന്നു. ഇതിനു ശേഷം എനിക്ക് ഇവിടെ എന്തോ ചെയ്യാനുണ്ട്. എന്ന് തോന്നി.അത്യാവശ്യം പത്രങ്ങളും തെന്നിന്ത്യൻ പത്രങ്ങളും ഇതു കവർ ചെയ്യാൻ തുടങ്ങി. പിന്നെ ഈ വാർത്ത തമിഴ്, തെലുങ്ക്, കന്നഡ പിന്നെ ഓൺലൈൻ അങ്ങനെ പോയി.കുറച്ചു ദിവസം കഴിഞ്ഞു എന്റെ വീട്ടിൽ ഒരു പോസ്റ്റ്‌ വന്നു എന്റെ ഫോട്ടോ ഉള്ള വാർത്ത അറബ് പത്രത്തിൽ വന്നിരിക്കുന്നു ഞാൻ ഞെട്ടി പോയി.

കുറച്ചു ദിവസം കഴിഞ്ഞു ഫോണിൽ വന്നിരിക്കുന്നു ശശി തരൂർ സർ എന്റെ ഇവന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഇതിൽ പരം സന്തോഷം ഇല്ല നമ്മുടെ യൂത്തു ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ചെയ്യാൻ പ്ലാറ്റ്ഫോം ഇല്ല സമൂഹം അവരെ പുറകോട്ടു വലിക്കുന്നു. ഇപ്പോൾ ഞാൻ വളരെ ഹാപ്പി ആണ്. ഞാൻ ഇപ്പോൾ ബി എഡ് പഠിക്കുവാന്. പ്രൈമറി ടീച്ചർ ആയിരുന്നു ഇപ്പോൾ ടീച്ചർ മാർക്ക് ട്രെയിനിങ് കൊടുക്കുന്ന ടീച്ചർ ആയി പഠിക്കുന്നു. ഒരു കുപ്പിയിൽ വർക്ക്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന സാറ്റിഫാഷൻ യൂത്തു, വീട്ടമ്മമാർ നമ്മളോട് ചോദിക്കുമ്പോൾ എങ്ങനെയാണു സ്റ്റാർട്ട്‌ ചെയ്യ്തത് ഇതു കേൾക്കുമ്പോൾ സന്തോഷം ആണ്. അതാണ് എന്നെ ഇവിടെ പിടിച്ചു നിർത്തിയത്.

ഇതു എന്റെ കഥയല്ല അപർണ എന്ന ബി എഡ് വിദ്യാർത്ഥി യുടെ കഥയല്ല കുപ്പിയുടെ കഥയാണ്. പണ്ട് ഞാൻ ഒളിച്ചു വെക്കുമായിരുന്നു എന്റെ കുപ്പി പക്ഷേ ഇപ്പോൾ ഞാൻ കാണിക്കും. ഒരു അരുവി പോലെ തെന്നി തെറിച്ചു ഒഴുകുകയായിരുന്നു. കുപ്പിയുടെ പ്രേത്യേകത എന്താ കുപ്പിയിൽ ഇതു ദ്രാവകം നിറച്ചാലും കുപ്പി ഒരു ഷേപ്പ് നൽകും. തെന്നി തിരിച്ചൊഴുകിയ എനിക്ക് ആകൃതിയും രൂപവും നൽകിയത് എന്റെ ഈ കുപ്പിയാണ്.

No comments:

Post a Comment