Breaking

Monday, 7 October 2019

കൊട്ടാരത്തിലെ മലയാളിയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി ഉമ്മൽഖുവൈൻ ഭരണാധികാരി...ഷെയ്ഖ് സൗദ്...


ദുബായ്∙ ഉച്ചവിരുന്നിനു പുറമെ മറ്റൊരു മധുര വിസ്മയം കൂടി സമ്മാനിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയനെ അതിശയിപ്പിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൌദ് ബിൻ റഷീദ് അൽ മുവല്ലയുടെ കൊട്ടാരം മുഖ്യമന്ത്രി സന്ദർശിച്ചപ്പോഴായിരുന്നു ആ ആഹ്ലാദക്കാഴ്ച.കൂടിക്കാഴ്ചയ്ക്കു ശേഷം പിരിയാൻ ഒരുങ്ങുമ്പോൾ ഷെയ്ഖ് സൌദ് തന്റെ ജീവനക്കാരിലൊരാളായ കുമാറിനെ പേരെടുത്തു വിളിക്കുകയായിരുന്നു.പാറശ്ശാല സ്വദേശിയായ കുമാറിനെ അദ്ദേഹം മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തി. തന്റെ പഴ്സനൽ സ്റ്റാഫിലെ അംഗമാണെന്നും 23 വർഷമായി വിശ്വസ്തനായി ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമർഥരായ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ വിവിധ എമിറേറ്റുകളിലെ കൊട്ടാരങ്ങളിൽ ഇതു പോലെ ജോലി ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. മലയാളികളുടെ സാമർഥ്യത്തെയും വിശ്വസ്തതെയും പറ്റി ഭരണാധികാരി പറയുന്നതു കേട്ടപ്പോൾ മുഖ്യമന്ത്രിക്കും വലിയ സന്തോഷമായി.അതിഥികളായ മുഖ്യമന്ത്രി പിണറായി ,എം.എ യൂസഫലി തുടങ്ങിയവർക്കൊപ്പം കുമാറിനെ നിർത്തി ഫോട്ടോയും എടുത്ത ശേഷമാണ് എല്ലാവരെയും അദ്ദേഹം യാത്രയാക്കിയത്. കേരളം സന്ദർശിക്കാൻ ഉമ്മൽഖുവൈൻ ഭരണാധികാരിയെ മുഖ്യമന്ത്രി ക്ഷണിച്ചു



 സന്ദർശന വേളകളിൽ യുഎഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ ഉമ്മുൽ ഖുവൈൻ യാത്ര. ആദ്യ തവണ ഷാർജയിലും കഴിഞ്ഞതവണ ഫുജൈറയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി ഇ.പി ജയരാജൻ , ദുബായ് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിപുൽ,നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി,വൈസ് ചെയർമാൻ കെ.വരദരാജൻ,മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൻ വിവേക് തുടങ്ങിയവരും സന്ദർശനവേളയിലുണ്ടായിരുന്നു

No comments:

Post a Comment