മഹാത്മജിയുടെ 150-ാം ജന്മവാർഷികം ഇന്ന്
മഹാത്മജിയുടെ 150-ാം ജന്മവാർഷികം നാടെങ്ങും ആഘോഷിക്കുമ്പോൾ ചടയമംഗലത്തെ ഗാന്ധിപ്രതിമ ശ്രദ്ധാകേന്ദ്രമാകുന്നു. രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്കുമുന്നിൽ ദിവസവും പുഷ്പങ്ങളർപ്പിക്കുന്നതാണ് പ്രതിമയെ വ്യത്യസ്തമാക്കുന്നത്.
പൂങ്കോട് കുടവൂർ തുളസിഭവനിൽ ടി.എസ്.മഞ്ജേഷ്‌കുമാറാണ് നിത്യവും നറുമലരുകൾ അർപ്പിച്ച് ഗാന്ധിപ്രതിമ കാത്തുസൂക്ഷിക്കുന്നത്. ദിവസവും വൈകുന്നേരങ്ങളിൽ പൂമൊട്ടുകൾ ശേഖരിക്കും. പുലർച്ചെയാണ് പുഷ്പങ്ങളർപ്പിക്കുന്നത്. ഗാന്ധിജി രക്തസാക്ഷിയായതിന്റെ പിറ്റേവർഷം 1949 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഗാന്ധിഭക്തനായ വയലിക്കട കുട്ടൻ പിള്ളയാണ് പ്രതിമ സ്ഥാപിച്ചത്.
നക്സൽ ആക്രമണകാലത്ത് ഉറക്കമിളച്ച് പ്രതിമയ്ക്ക് അദ്ദേഹം കാവലിരുന്നു. കുട്ടൻ പിള്ളയുടെ മരണശേഷം പൊതുപ്രവർത്തകനായ മഞ്ജേഷ്‌കുമാർ ഈ പ്രവൃത്തി ഏറ്റെടുത്തു. ചടയമംഗലം മഹാദേവക്ഷേത്രം കുളത്തിനോടുചേർന്നാണ് പ്രതിമ നിലകൊള്ളുന്നത്. സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രതിമ സ്മൃതിമണ്ഡപത്തിൽ സ്ഥാപിച്ചു. ചടയമംഗലത്തിന് തിലകക്കുറിയായി ശോഭിക്കുകയാണ് പ്രതിമ.
credit:Kayikkara Shameer Chadayamangalam
No comments:
Post a Comment