Breaking

Sunday, 1 September 2019

ഇനി ആ ഉപ്പയും ഉമ്മയും തനിച്ചല്ല,ഒരുപാട് മക്കളുടെ തണലിൽ സുരക്ഷിതർ.


വല്ലപ്പുഴയുടെ മണ്ണിൽ കണ്ണീരിൽ കലർന്ന സ്നേഹത്തിന്റെ പുത്തൻ പ്രതീക്ഷയുടെ തിരികൊളുത്തി വീണ്ടും അൽഷബാബ്‌.ഈ പ്രയാണത്തിന് കരുത്തേക്കാൻ താങ്ങും,തണലുമായി നിന്ന എല്ലാവരോടും സ്നേഹം.മദർ തെരേസയുടെ ആത്മകഥയുടെ പുസ്തകത്തിന്റെ പേരാണ് “Something Beautiful For God” നമ്മൾ നമ്മുടെ ജീവിതത്തിൽ തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് അത്.ആ പുസ്തകത്തിലെ അഭിമുഖത്തിൽ മദറിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.മദർ എന്താണ് ഈ ലോകത്തിന് വേണ്ടി ചെയ്ത് കൊണ്ടിരിക്കുന്നത്? അതിന് മദർ കൊടുത്ത മറുപടി “മനുഷ്യന്മാർ മരിക്കുന്നതിന് മുന്നേ അവരെ ഒന്ന് പുഞ്ചിരിക്കാൻ സഹായിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ”.എന്നാൽ പുഞ്ചിരിപ്പിക്കുക മാത്രമല്ല ഇവർ ഇവിടെ ചെയ്തത് കൂടെ കരയിപ്പിക്കുകയുമാണ്.

ആ ഉമ്മ പുതിയ താമസ വീട്ടിൽ എത്തിയപ്പോൾ നിഷ്കളങ്കമായ ചിരിയോടെ ഓടി ഓടി നടക്കുന്നു.വല്ല്യ വീട് കുറെ നടക്കാ അതിനപ്പുറം വർത്താനം പറയാൻ കുറെ ആളുകൾ ആ വാക്കുകൾ കേൾക്കുന്നവരുടെ ചങ്ക് പിടക്കും.കാരണം മൂന്നോ.നാലോ.മാസങ്ങൾ കൂടുമ്പോൾ ഹോസ്പിറ്റലിൽ പോകുമ്പോൾ മാത്രമാണ് ആ ഉമ്മ പുറത്തുള്ള ആളുകളെ കാണുന്നത്.ഒരു ദ്വീപിൽ അകപ്പെട്ട ജീവിതമായിരുന്നു അവരുടെ അങ്ങോട്ടും ആർക്കെങ്കിലും പോകാൻ ബുദ്ധിമുട്ട് അവർക്ക് പുറത്ത് വരാനും.
ആ ഉപ്പ പിന്നെ ഇടക്കൊക്കെ ഒന്ന് പുറത്ത് പോകും.ഉമ്മയുടെ കാര്യമായിരുന്നു കഷ്ട്ടം കൂടാതെ ഹാർട്ടിന് സുഖമില്ലാത്ത ആളും.ഇങ്ങള് ബല്ലാത്ത ജാതി മനുഷ്യർതന്നെയാണ്.അൽഷബാബേ.ഇങ്ങനെയൊക്കെഎങ്ങനെയാ ഇങ്ങൾക്ക്ആകാൻ കഴിയുന്നത്.

ആശ വർക്കർ ജിഷ ചേച്ചിയാണ് എന്നോട് ഇവരുടെ കാര്യങ്ങൾ പറയുന്നത്.ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന ഒരു ഉമ്മയുടെയും ഉപ്പയുടെയും ആ കാര്യങ്ങൾ 25/07/19 ന് ഞാൻ പോസ്റ്റ് ചെയ്തിരുന്നു.കാർഡിയോ പെഷ്യൻറ് ആയ ആ ഉമ്മയുടെ ചികിത്സയും മുടങ്ങി കിടക്കുകആയിരുന്നു.30/07/19 ന് ചികിത്സക്കായി ആദ്യ ഗഡു പ്രിയപ്പെട്ട Fazil Vallappuzha അവരെ ഏൽപ്പിച്ചു. ഒറ്റപ്പാലം വള്ളുവനാട് രാജേഷ് കുമാർ ഡോക്ടറെ കാണിച്ചപ്പോൾ ആഞ്ചിയോ ഗ്രാം ഉടൻ ചെയ്യണമെന്ന് പറഞ്ഞു.31/07/19 ന് DYFI മേച്ചേരി യൂണിറ്റിന്റെ വകയുള്ള ഭക്ഷണ കിറ്റ് പ്രിയപ്പെട്ട Shihab Shehzad Vallappuzha കൊണ്ടുവന്ന് കൊടുത്തു.
അവരുടെ അവസ്‌ഥ കണ്ട് അവൻ FB യിൽ അവിടേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഒക്കെ എഴുതിയിരുന്നു9/08/19 ന് വെള്ളം കയറി ആ വീട്ടിലേക്ക് നമ്മൾ അവരെ ക്യാമ്പിലേക്ക് മാറ്റി ആ ഉമ്മാക്ക് അസുഖം കുറച്ചു അധികമായി കുറെ പേരോട് സഹായം ചോദിച്ചു.

ഒരാൾ, ഇബ്രാഹിം കുട്ടി (തുരുത്ത് വസ്ട്സാപ് കൂട്ടായ്മ),അൽഷബാബ്‌,സിയ, പ്രിയപ്പെട്ട വില്ലേജ് ഓഫീസർ അലിക്ക പറഞ്ഞത് അനുസരിച്ചു Dr:ഹംസ,Dr:ലോഹിദാക്ഷൻ എന്നിവർ സഹായിച്ചു.NB:ഭക്ഷണ വിഭവങ്ങൾക്ക് സഹായിച്ചവരുമുണ്ട് വേറെ പിന്നീട് എഴുതാം.21/08/19 ന് ആഞ്ചിയോഗ്രാം ചെയ്തു Dr മാർ പറഞ്ഞത് താത്കാലികം മാത്രം ബൈപാസ് വേണമെന്നാണ് ഏകദേശം ₹200000/-ചിലവ് വരുമെന്നും പറഞ്ഞു.അന്ന്അ വർ കരഞ്ഞു പറഞ്ഞത്. ഒരു ഓട്ടോറിക്ഷ എത്തുന്ന ഇടത്തേക്ക് ഞങ്ങളെ ഒന്ന് മാറ്റുമോ എന്നാണ് എന്തെങ്കിലും ഒന്ന് ആയാൽ ഒന്ന് ഒച്ച വെച്ചാൽ പോലും ആരും കേൾക്കില്ല.ചങ്ക് തകർന്നു പോയി അവരുടെ കരച്ചിൽ കണ്ട്.22/08/19 ന് അവർക്ക് വീട് മാറേണ്ട ആവശ്യം പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നു.

പ്രിയപ്പെട്ട ഫാസിൽ വല്ലപ്പുഴ അൽഷബാബ്‌ ക്ലബ് അംഗങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആ ഉപ്പയും ഉമ്മയും താമസിക്കുന്ന അവസ്‌ഥ അവർ നേരിട്ട് വന്ന് കണ്ടു. അവരെ അൽഷബാബ്‌ ക്ലബ് ഏറ്റെടുക്കുന്നു ഭക്ഷണവും,വീട്ട് വാടകയും (ചികിത്സ നമുക്ക് നോക്കണം)27/08/19 ന് ആ വലിയ തടവറയിൽ നിന്നും അവർക്ക് മോചനം കൂട് തുറന്ന് വിട്ട പക്ഷിയെപ്പോലെ അവർ ചാലിട്ടൊഴുകിയ സന്തോഷത്തിന്റെ കണ്ണുനീരും പേറി ഈ ലോകത്തിന്റെ അനന്ത വിഹായസിലേക്ക് സ്വതന്ത്രമായി അവർ പറന്നുന്നാലും ന്റെ അൽഷബാബേ.ഇങ്ങള് വല്ലാത്ത പഹയന്മാരാ ആ മുത്തുട്ടി ( Shan Mohammed ) ബാഹുബലിയൊക്കെ ആ ഉമ്മാനെ പൊക്കി എടുത്ത് കൊണ്ട് വന്നത് ന്റെ അമ്മോ ന്നാ കേൾക്കണോ.അല്ല അതൊക്കെ കാണേണ്ടത് തന്നെ ആയിരുന്നു.
അവരുടെ വീട്ടു സാധനങ്ങൾ കൊണ്ടുവന്നു വെക്കുമ്പോൾ നമ്മളെ സഹായിക്കാൻ അവിടെ കളിച്ചിരുന്ന കുറെ മക്കളും എത്തി. മാണിക്യങ്ങൾ.

സർവതും നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.പ്രിയപ്പെട്ട Ibrahim Kutty പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രിയപ്പെട്ട CK ബാബുക്കാനെ പോയി കണ്ടു
മുഖ്യമന്തിയുടെ ചികിത്സാ ഫണ്ടിൽ നിന്നും അവർക്ക് വേണ്ടത് ചെയ്ത് തരാ എന്ന് പറഞ്ഞു പേപ്പറുകൾ ഒക്കെ ശരിയാക്കി.ഇനി ഡോക്ട്ടർ സർട്ടിഫിക്കറ്റ് വേണം.
അത് വാങ്ങാൻ പോകണം അതും ശരിയാകും.നന്ദി പറയുന്നില്ല ആരോടും നമ്മുടെ കടമകൾ അതിന്റെ പരിശുദ്ധമായ രീതിയിൽ നമ്മൾ ചെയ്ത് തീർത്തു എന്നു മാത്രം.ഒരു മനുഷ്യന്റെ ഒരു നേരത്തെ പുഞ്ചിരിക്കെങ്കിലും നമുക്ക് കാരണമാവാം.
Paachi Vallappuzha
9746580456

No comments:

Post a Comment