Breaking

Wednesday, 18 September 2019

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ


ബജറ്റ് പ്രധാനമാണ്. അതിനാൽ ഏതു ഗുണനിലവാരത്തിലുള്ള ടൈൽ ആണ് വേണ്ടത്, എത്ര അളവു വേണ്ടിവരും തുടങ്ങിയ കാര്യങ്ങളിൽ ഒരു ധാരണയുണ്ടാകണം. ബജറ്റനുസരിച്ച് വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങി ഏതിനം ടൈലാണു വേണ്ടത് എന്നു തീരുമാനിക്കണം. മാത്രമല്ല പല ബ്രാന്‍ഡുകളുടെ വില താരതമ്യം ചെയ്യുന്നതും ഗുണകരമാകും.

വീടു മുഴുവൻ ഒരേ പോലുള്ള ടൈലുകൾ, അല്ലെങ്കിൽ ഒന്നോ രണ്ടോ തരം ടൈലുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ ചെലവു കുറയ്ക്കാൻ കഴിയും.

ആവശ്യമായി വരുന്ന ടൈലുകളുടെ പത്തു ശതമാനം അധികം വാങ്ങുക. കാരണം ടൈലുകൾ തറയിൽ പിടിപ്പിക്കുമ്പോഴും മുറിക്കുമ്പോഴും പോറാനുള്ള സാധ്യത വളരെ കൂടുതലാണ്.


കഴിയുന്നതും ബ്രാൻഡഡ് ടൈലുകൾ ഉപയോഗിക്കുക. വിലയൽപം കൂടിയാലും ഇത് എന്നന്നേക്കുമായുള്ള നിക്ഷേപമാണ് എന്ന ചിന്തയുണ്ടായിരിക്കുക. ലോക്കലായി ലഭിക്കുന്ന ടൈലുകൾക്കു വലുപ്പവ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ട്.

വെള്ളം വീഴാൻ ഇടയുള്ള സ്ഥലങ്ങളിൽ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകൾ മാത്രം ഉപയോഗിക്കുക.

ബാത്റൂമിലെ ടൈലുകൾ ഗ്രിപ്പ് ഉള്ളതായിരിക്കണം. കിച്ചനിൽ മാറ്റ് ടൈലുകളാണു നല്ലത്.

ഇന്റീരിയർ ഡിസൈനിങ്ങിനുചേരുന്ന തരത്തിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.

ചെറിയ റൂമുകളിൽ ഇളംനിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുക. മുറിക്കു വലുപ്പം തോന്നിക്കാൻ സഹായിക്കും

credit:,manormaa

No comments:

Post a Comment