Breaking

Thursday, 5 September 2019

കത്തുന്ന ബസില്‍നിന്നു കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഹീറോയെ കാണാന്‍ ശൈഖ് മുഹമ്മദ് എത്തി.


കത്തുന്ന ബസില്‍നിന്നു കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഹീറോയെ കാണാന്‍ ശൈഖ് മുഹമ്മദ് എത്തി.
ഷാര്‍ജ- കത്തുന്ന ബസില്‍നിന്നു കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഖലീഫ അബ്ദുല്ല അല്‍കഅബി എന്ന വിദ്യാര്‍ഥിയെ ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ച് പ്രശംസ ചൊരിഞ്ഞു.
ഷാർജയുടെ കിഴക്കൻ മേഖലയായ കൽബയിലെ സ്കൂൾ ബസിൽ രാവിലെ ആറരയ്ക്കാണ് ഖലീഫ കയറിയത്. അപരിചിതമായ പുകയുടെ ഗന്ധം ബസിൽ അപ്പോൾ അനുഭവപ്പെട്ടു. ഉടൻ ബസിന്റെ എഞ്ചിൻ ഓഫാക്കാൻ ഖലീഫ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.


പന്തികേടില്ലെന്നു കണ്ട ബസ് ഡ്രൈവർ 6.45നു വാഹനം മുന്നോട്ടെടുത്തു.ഉടൻ പുകയാകെ ബസിൽ പരന്നു. കൂട്ടുകാർക്കൊപ്പം പിൻസീറ്റിൽ ഇരുന്ന ഖലീഫയുടെ ഭാഗത്ത് നിന്നാണ് പുക പൊന്തിയത്.ആ സമയം ഖലീഫയുടെ മനസ്സും ശരീരവും ഒരു പോലെ പ്രവർത്തിച്ചു. ബസ് നിർത്താൻ അഭ്യർഥിച്ചു. ഒട്ടും താമസിയാതെ കൂട്ടുകാരനെ ബസിനു പുറത്തേക്കു തളളി . ആറാം ക്ലാസിലുള്ള മറ്റൊരു കുട്ടിയെയും ഖലീഫബസിനു പുറത്തേക്ക് എത്തിച്ചു. നാലു മിനിറ്റിനകം ബസിനുള്ളിലുള്ള കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പ്രായത്തേക്കാൾ പക്വതയുള്ള ഖലീഫയ്ക്ക് സാധിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന ഈ കുട്ടിയുടെ മുന്നറിയിപ്പിലാണ് ഡ്രൈവർ ബസ് നിർത്തി ദുരന്തമൊഴിവാക്കിയത്. ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി ബസിനു തീ പിടിച്ച വിവരം സിവിൽ ഡിഫൻസ് അധികൃതർക്ക് കൈമാറിയതും ഖലീഫയാണ്. ഖലീഫയുടെ പിതാവ് 27 വർഷമായി സ്വകാര്യ സുരക്ഷാ സേനയിലെ അംഗമാണ്. 
പാരമ്പര്യമായി ലഭിച്ച ധീരതയായിരിക്കാം അവസരോചിതം ഇടപെട്ട് മരണവക്കിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താൻ ഈ കൊച്ചു മിടുക്കനെ സഹായിച്ചത്. കൽബയിലെ അൽ ഖുദുവ സ്കൂളിലെ ഈ വിദ്യാർഥി പഠനത്തിലും മികവ് പുലർത്തുന്ന വിദ്യാർഥിയാണ് ഖലീഫ അൽ കഅബി. മകന്റെ ധീരതയെ പ്രശംസിച്ച് ഷാർജ പൊലീസ് ടെലിഫോണിൽ ബന്ധപ്പെട്ടതായി പിതാവ് അബ്ദുല്ല പറഞ്ഞു. നല് പെൺ മക്കളുള്ള അബ്ദുല്ലയുടെ ഏക മകനാണ് ഖലീഫ.
ശൈഖ് മുഹമ്മദ്, ഖലീഫയെ സ്‌കൂളിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഇവന്‍ വെറുമൊരു കുട്ടിയല്ല. രാജ്യത്തിന്റെ പ്രസിഡന്റ് ഖലീഫ അല്‍ സായിദിനെപ്പോലെ അപരനെ സഹായിക്കാന്‍ മനസ്സുള്ളവനാണ്- ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

No comments:

Post a Comment