Breaking

Saturday, 13 July 2019

മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ കോള്‍ ചെയ്യാം; ടെലികോം രംഗത്ത് വമ്പന്‍ കുതിച്ചു ചാട്ടത്തിന് ഓപ്പോ


മൊബൈല്‍ നെറ്റ് വര്‍ക്ക്, വൈഫൈ, ബ്ലൂടൂത്ത് സേവനങ്ങള്‍ ഇല്ലാതെ മറ്റു ഫോണുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന പുതിയ ടെക്‌നോളജി അവതരിപ്പിച്ച് ഓപ്പോ. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. വോയിസ് മെസേജ്, വോയിസ് കോള്‍, ടെക്സ്റ്റ് മെസേജ് എന്നിവ ഇതു വഴി സാധിക്കും.

മൂന്നു കിലോമീറ്ററിനുള്ളില്‍ ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. ഓപ്പോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളിലെല്ലാം ഈ ടെക്‌നോളജി ഉടന്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഓപ്പോ നടത്തിയിട്ടില്ല.

ഓപ്പോ വികസിപ്പിച്ച പുതിയ പ്രൊപ്രൈറ്ററി ഡീസെന്‍ട്രലൈസ്ഡ് ടെക്‌നോളജിയാണിത്. ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മ്മിക്കുകയയാണ് ഇതില്‍ ചെയ്യുന്നത്. അതായത് തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. മെഷ് ടോക്ക് ആശയവിനിമയത്തില്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നുണ്ട്.

No comments:

Post a Comment