കൂട്ടുകാർ ചേർന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം സമ്മാനം അടിച്ചു. എന്നാൽ ടിക്കറ്റുമായി കൂട്ടുകാരിൽ ഒരാൾ സ്ഥലം വിട്ടു. മൂന്നാർ ന്യൂ കോളനി സ്വദേശിയായ ഹരികൃഷ്ണനും അയൽവാസി സാബുവും ചേർന്നെടുത്ത ലോട്ടറിക്കാണ് നറുക്ക് വീണത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയിൽ നിന്നുമാണ് ഇരുവരും 30 രൂപ മുടക്കി ലോട്ടറി എടുത്തത്. ബ്ലോക്ക് പഞ്ചായത്തംഗത്തെയും കൂട്ടി ഇരുവരും മൂന്നാർ എസ് ബി ഐ ശാഖയിൽ എത്തി എങ്കിലും പണം ലഭിക്കാൻ ജോയിന്റ് അക്കൗണ്ട് വേണം എന്നറിഞ്ഞതിനാൽ പിറ്റേന്നും ബാങ്കിൽ ചെല്ലേണ്ടതുണ്ടായിരുന്നു. ആദ്യ ദിനം ഹരികൃഷ്ണന്റെ കയ്യിൽ ആയിരുന്ന ടിക്കറ്റ് ഇതോടെ സാബുവിന് കൈമാറി.
എന്നാൽ പിറ്റേന്ന് ബാങ്കിൽ പോകും മുന്നേ തന്നെ സാബു സ്ഥലം വിട്ടു. വീട് പൂട്ടി പോയ ആളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മേസ്തിരി പണിക്ക് സ്ഥലത്തെത്തിയ ഇയാൾ വാടകയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. സ്വദേശമോ വിലാസമോ ആർക്കും അറിയില്ല. ഇത് സംബന്ധിച്ച് ഹരികൃഷ്ണൻ ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.
No comments:
Post a Comment