വിഷുക്കാലമിങ്ങെത്താറായി, വെള്ളരിപ്പാടങ്ങൾ പിയ്‌ത്തു തുടങ്ങി. ഇനി വെള്ളരിക്കയുടെ സീസൺ ആണ് ഇനി അങ്ങോട്ട്. വെള്ളരിക്ക സുലഭമായ ഈ സീസണിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്ക ജ്യൂസ് യൗവനം നിലനിർത്താനും ഫലപ്രദമാണ്. കക്കിരി വിണ്ടതിനുശേഷം കായയുടെ മുകള്‍ഭാഗത്തുള്ള തൊലി ഉള്ളിതോടുപോലെ ഉലിച്ചെടുക്കുവാന്‍ സാധിക്കുന്നു.
കക്കിരിയുടെ വിത്ത് ഭാഗം നീക്കിയതിനുശേഷം മാംസളമായ ഭാഗം എടുത്ത് ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് ജ്യൂസ് ആയി ഉപയോഗിക്കാം. പഞ്ചസാര, തേങ്ങാപ്പീര, ഏലക്ക് പൊടിച്ചത് ചേര്‍ത്ത് ഉപയോഗിക്കാം. കൂടാതെ കക്കിരിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. കക്കിരി മിക്‌സിയില്‍ അടിക്കരുത്. കൈകൊണ്ട് ഇളക്കിയാല്‍ മതി. കക്കിരി തണുപ്പിച്ചതിനുശേഷം തേങ്ങാപ്പാല്‍, പഞ്ചസാര എന്നിവ കക്കിരിയില്‍ ഒഴിച്ച് കൈകൊണ്ട് ഇളക്കി ജ്യൂസാക്കി ഉപയോഗിക്കാം.
ചിലര്‍ കക്കിരി, ശര്‍ക്കര, തേങ്ങാപ്പീര, അരി വറുത്ത് പൊടിച്ച് ഇട്ട് ഉപയോഗിക്കുന്നു. കക്കിരിയുടെ സീസണില്‍ കൊടുങ്ങല്ലൂരിലും സമീപപ്രദേശത്തും കക്കിരി ജ്യൂസ് സ്റ്റാളുകള്‍ നിറയുന്നു. 250 ജ്യൂസ് മുതല്‍ 1500 ജ്യൂസ് വരെ വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ ഉണ്ട്.
No comments:
Post a Comment