ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്
ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്. കള്ളിനന്‍ എന്ന ഏറ്റവും വലിയ വജ്രത്തിന്റെ അതേ പേരില്‍. പരമാധികാരത്തിന്റെ ചിഹ്നമായി തന്നെ.
രാജകീയ യാത്രാനുഭവത്തോടൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് ഓഫ് റോഡറിന്റെ ശക്തിയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്കായാണ് കള്ളിനന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ശ്രി. കെ. വെങ്കടേഷ് പറഞ്ഞു.
കള്ളിനന്റ ഇന്ത്യയിലെ എക്സ് ഷോറൂം വില 6.95 കോടി രൂപയാണ്. 5341 എം എം നീളം, 2164 എംഎം വീതി, 3295 എംഎം വീല്‍ ബേസ് എന്നിവയുണ്ട് ഈ ലക്ഷ്വറി ഭീമന് . 6.75 ലിറ്റര്‍ ഢ12 ക്വിന്‍ ടെര്‍ബോ എന്‍ജിനും 567 എച് പി കരുത്തുമുള്ള കള്ളിനന് എന്‍ജിന്റെ പ്രവര്‍ത്തന മോ വേഗത പിടിക്കുന്നതോ വഴിയിലെ തടസ്സങ്ങളോ താളപ്പിഴകളോ ബാധിക്കാത്ത വാഫ്ടബിലിറ്റിയുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍. ഓണ്‍ റോഡും ഓഫ് റോഡും അതിനാല്‍ അനായാസേന കീഴടക്കും.
കള്ളിനന്റെ ഇന്റീരിയര്‍ വിസ്മയം എന്ന വാക്കില്‍ ഒതുങ്ങില്ല. എതിര്‍ ദിശകളിലേക്ക് തുറക്കുന്ന കോച്ച് ഡോര്‍ വഴിയാണ് പ്രവേശനം. ക്യാബിനിലെ തികഞ്ഞ് നിശബ്ദ്ധതയിലേക്കാണ് ഓട്ടോമാറ്റിക്ക് വാതിലുകള്‍ അടയുന്നത്. പിന്നില്‍ മൂന്ന് സീറ്റ്, രണ്ട് സീറ്റ് എന്നീ ഓപ്ഷനുകള്‍ ഉണ്ട്. മെറ്റല്‍, ലെതര്‍, വുഡ് എന്നിവ സമ്മേളിക്കുന്ന ഇന്റീരിയര്‍ നവീകരിച്ച വിക്ടോറിയന്‍ സ്റ്റൈല്‍ വീടിന്റെ വിശാലതയില്‍ പ്രൗഢമായ സോഫയിലിരുന്ന് ജനല്‍ വഴി കാഴ്ച്ചകള്‍ കാണുന്ന അനുഭൂതി യാഥാര്‍ത്ഥ്യമാക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ കസ്റ്റമൈസ്ഡ് ഓപ്ഷനും ഉപഭോക്താവിന് ലഭ്യമാക്കുന്നുണ്ടെന്ന് കേരള സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണ്‍ പറഞ്ഞു.
No comments:
Post a Comment