Breaking

Monday, 10 June 2019

അന്ന് സെയ്ല്‍സ്‌വുമന്‍; ഇന്ന് ഇന്ത്യയുടെ ധനകാര്യമന്ത്രി


സെയ്ല്‍സ് വുമനായും പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ സീനിയര്‍ മാനേജരായുമെല്ലാം ജോലി ചെയ്തിട്ടുണ്ട് നിര്‍മല സീതാരാമന്‍. പ്രചോദിപ്പിക്കുന്ന വിജയകഥ
രാജ്യത്തിന്റെ പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമനെകുറിച്ച് അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്. ഭാരതത്തിന്റെ ആദ്യ മുഴുനീള വനിതാ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തിളങ്ങിയ ശേഷമാണ് നരേന്ദ്ര മോദി രണ്ടാം മന്ത്രിസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യവകുപ്പിന്റെ ചുമതലയിലേക്ക് നിര്‍മല എത്തുന്നത്.
ലണ്ടനിലെ റീജന്റ് സ്ട്‌റീറ്റിലെ ഹോം ഡെക്കര്‍ സ്‌റ്റോറില്‍ സെയ്ല്‍സ് വുമനായി ജോലി ചെയ്തിട്ടുണ്ട് നിര്‍മല. 2008ല്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് യുകെയില്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിലെ ഗവേഷണ വിഭാഗത്തില്‍ സീനിയര്‍ മാനേജരായി ജോലി നോക്കിയ നിര്‍മല ബിബിസി വേള്‍ഡ് സര്‍വീസിലും ഒരു കൈ നോക്കിയിട്ടുണ്ട്.
ജെഎന്‍യുവിലായിരുന്നു നിര്‍മലയുടെ ഉന്നത പഠനം. നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രിയായിട്ടുണ്ട് നിര്‍മല. 2017 സെപ്റ്റംബറിലാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിര്‍മല ചുമതലയേറ്റത്.
2010 മുതല്‍ 2014 വരെ ബിജെപിയുടെ വക്തവായി പ്രവര്‍ത്തിച്ച നിര്‍മല ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടല്‍ ബിഹാരി വാജ്പയുടെ ഭരണകാലത്ത് ദേശീയ വനിത കമ്മീഷനിലും അംഗമായിരുന്നു അവര്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമുണ്ട്. ജഹവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തമിഴ്‌നാട്ടിലെ മധുരയാണ് സ്വദേശം.

No comments:

Post a Comment