കുഞ്ഞിനെ എറിഞ്ഞു കൊന്ന 36 വയസ്സുള്ള അരുണിന്റെ പിന്നാലെ ഒരു അന്വേ ഷണം നടത്തി. തിരുവനന്തപുരം നന്തങ്കോട് ഉള്ള അയാളുടെ അച്ഛനും അമ്മയും ഫെഡറൽ ബാങ്കിലെയും എസ് ബി ഐ യിലെയും ഉദ്യോഗസ്ഥർ ആയിരുന്നു. കുഞ്ഞിന്റെ അച്ഛനായ ബിജുവിന്റെ പിതൃ സഹോദരിയുടെ മകനാണ് അരുൺ. ബിജു ദളിത് വിഭാഗത്തിൽ പെട്ട ആളാണ്. അരുണിന്റെ അച്ഛൻ ജഗതിയിലേ തമ്പി കുടുംബത്തിൽ പെട്ട ആനന്ദും.
അരുണിന്റെ അച്ഛൻ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ ടെറസ് ഇല് നിന്ന് വീണ് മരിച്ചെന്നു പറയുന്നു.അച്ഛനും മകനും തമ്മിൽ നിത്യവും പ്രശ്നമായിരുന്നുവത്രെ. അമ്മ അരുണിന്റെ അക്രമം ഭയന്നു ഒരു ഫ്ലാറ്റിൽ ഒളിച്ചു താമസിക്കുന്നു നേരത്തെ തന്നെ. അരുൺ ആദ്യം വിവാഹം ചെയ്ത് പെൺകുട്ടി ഒന്നര വയസ് ഉള്ള കുഞ്ഞിനേയും അക്രമം കൊണ്ട് ഭയന്ന് ഓടിപ്പോയി. ആ മകൾ ഇപ്പോൾ 10 വയസ്സുണ്ട്.രണ്ടാമതൊരു കാമുകി പ്രിയങ്കയുടെയും ദുരൂഹ മരണം ആയിരുന്നുവത്രെ. മൂന്നാമത് എറണകുളത്തുള്ള സുഹൃത്തിന്റെ ഭാര്യയും ജീവിക്കാൻ കൂടെ വന്നിട്ട് ഒന്നരവർഷം മുൻപ് ഇയാളെ ഉപേക്ഷിച്ചു പോയി. ഇടയ്ക്കു പൈസയുമായി ബന്ധപ്പെട്ട വിഷയത്തിൽ അരുണും ബിജുവും തെറ്റുന്നു.പിന്നീട് ബിജുവിനോട് പകയായി . ബിജു മരിക്കുന്നു. മൂന്നാം ദിവസം അഞ്ജന ബിജുവിന്റെ അച്ഛനോട് തന്നെ അരുൺ സംരക്ഷിക്കും എന്ന് പറഞ്ഞു കൂടെ പോകുന്നു. അഞ്ജന തൊടുപുഴ സ്വദേശിയും കന്നഡ സിനിമയിൽ പ്രശസ്തനായ സംവിധായകൻ ദിനേശ് ബാബു പണിക്കരുടെ മകൾ ആണ്.
അരുൺ 8 കേസുകളിലെ പ്രതിയും പകൽ പോലും മദ്യപിച്ചു മയക്കുമരുന്ന് ഉപയോഗിച്ചു ഭീകര അന്തരീക്ഷം ഉണ്ടാക്കി ആർക്കും അoഗീകരിക്കാൻ പറ്റില്ലാത്ത വ്യക്തിയുമായത് കൊണ്ട് ബിജുവിന്റെ പിതാവ് കുട്ടികളെ തങ്ങൾ പോറ്റിക്കൊള്ളാം എന്ന് പറഞ്ഞെങ്കിലും അഞ്ജന കൂടെ കൊണ്ടുപോയി. അന്നുമുതൽ കുട്ടികളുടെ കഷ്ടകാലവും തുടങ്ങി. ബീയർ കുപ്പി കൊണ്ട് ഒരാളെ തലക്കടിച്ചു കൊന്ന കേസിൽ 6 പ്രതികൾ ഉണ്ടായിരുന്നു. അതിൽ അരുണിനെ സാക്ഷി ഇല്ല എന്ന് പറഞ്ഞു കോടതി വെറുതെ വിട്ടു. അതിനു ശേഷം നിയമത്തെ പോലും ഇയാൾക്ക് പേടിയില്ലാതായി.
ബിജുവിന്റെ മരണ ശേഷം സുഹൃത്തുക്കൾ 7 ലക്ഷം പിരിച്ചു രണ്ടു കുട്ടികളുടെ പേരിൽ മൂന്നര ലക്ഷം.വച്ച് ബാങ്കിൽ നിക്ഷേപിച്ചിരുന്നു. Minor ആയ കുട്ടികളുടെയും ബിജുവിന്റെ അച്ഛന്റെ പേരിലുള്ള പൈസ അഞ്ജന വ്യാജ രേഖ ചമച്ചു അരുണിന് കൊടുത്തു. ബാങ്കിനെതിരെ യും അന്വേഷണം വേണം. മാത്രമല്ല പേരൂർക്കട ഇവർ കുറച്ചു കാലം താമസിച്ചിരുന്നു. അവിടെ പ്രശനം ആയപ്പൊ ഴാണ് തൊടുപുഴയ്ക്കു പോയത്. സ്കൂളിൽ വച്ച് ടീച്ചറോട് അരുൺ ഉപ ദ്രവിക്കുന്ന വിവരം കുഞ്ഞു പറഞ്ഞിരുന്നു. ഇതറിഞ്ഞ അഞ്ജനയുടെ അമ്മയും ബിജുവിന്റെ ബന്ധുക്കളും സ്കൂളിൽ പോയി അന്വേഷിച്ചപ്പോൾ അരുൺ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. ആ കുടുംബത്തിലെ പെൺകുട്ടികളെ rape ചെയ്യും എന്ന് പറഞ്ഞപ്പോൾ അവർ ഭയന്ന് പിന്മാരുക ആയിരുന്നു ചെയ്തത്.അന്ന് അഞ്ജനയും തങ്ങളുടെ കാര്യത്തിൽ ഇടപെടരുതെന്നു ഭീഷണിപ്പെടുത്തി സ്വന്തം അമ്മയെ അടക്കം.
സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ കൊടുത്ത അഞ്ജന നിഷ്‌കളങ്ക അല്ല. തലച്ചോറ് പൊട്ടി പുറത്തു വന്ന കുഞ്ഞിന്റെ ചികിത്സ ഒന്നര മണിക്കൂർ വൈകിപ്പിക്കാൻ അഞ്ജന മുൻകൈ എടുത്തു. അവളും കൊലയ്ക്കു കൂട്ടുനിന്നവളാണ്. പോലീസ് അഞ്ജനയെ കൂടി പ്രതി ആക്കിയില്ല എങ്കിൽ ആ കുഞ്ഞിന് നീതി ലഭിക്കില്ല.
No comments:
Post a Comment