Breaking

Tuesday, 30 April 2019

ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?


അബദ്ധത്തിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?വാഹനം ഓടിക്കുന്ന സമയത്തെല്ലാം ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനല്‍ തന്നെ കൈയ്യില്‍ കുരുതണമെന്ന നിയമമുള്ളതിനാല്‍ നഷ്ടപ്പെടാൻ സാധ്യതയും കൂടുതലാണ്. ലൈസൻസ് എടുക്കാൻ തന്നെ പാടാണ്. അതിനേക്കൾ പാടാണ് ഡൂപ്ലിക്കേറ്റിന് അപേക്ഷിക്കുക എന്നത്. എന്നാൽ ആവശ്യം വന്നാൽ ചെയ്യാതെ പറ്റില്ലല്ലോ. വിചാരിക്കുന്നത്ര ബുദ്ധിമുട്ടില്ലാതെ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാം.
  1. ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ MVD ഇ സേവാകേന്ദ്രങ്ങള്‍ വഴിയോ ലൈസന്‍സ് നമ്പര്‍ കൊടുത്ത് ഓണ്‍ലൈനായി 550 രൂപ അടച്ച് അപേക്ഷ പ്രിന്റെടുക്കണം.
2 പിന്നീട് ഈ അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമർപ്പിക്കണം . ഇതോടൊപ്പം ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് കൂടി ഹാജരാക്കണം
3.ലൈസന്‍സിന്റെ നമ്പര്‍ മറന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങള്‍ ലൈസന്‍സ് എടുത്ത ആര്‍ടി ഓഫീസില്‍ പോയ ശേഷം ജനന തീയതിയും പേരും പറഞ്ഞാല്‍ അവര്‍ക്ക് സെക്കന്റുകള്‍ കൊണ്ട് ലൈസന്‍സ് നമ്പര്‍ പറഞ്ഞു തരാന്‍ കഴിയും.
4. ലൈസന്‍സിനു കേടുപാടു പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താലും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ RT ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍. അഡ്ഡ്രസ്സ് പ്രൂഫിനൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്‍കുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കിലോ ലൈസന്‍സിംഗ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കണം. ലൈസന്‍സിന് കേടുപാടു പറ്റിയെങ്കില്‍ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

No comments:

Post a Comment