നമ്മള്‍ ഏറെയും ദിവസത്തില്‍ പല തവണ കണ്ണാടിയുടെ മുന്‍പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ്. എന്നാല്‍ ഒരിക്കല്‍ പോലും നിങ്ങളുടെ കണ്ണാടി നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു എന്ന് നിങ്ങളോട് പറഞ്ഞു തന്നിട്ടില്ല അല്ലെ. എന്നാല്‍ ഇതാ നമ്മുടെ ചിന്തകള്‍ക്ക് അതീതമായി നിങ്ങള്‍ നന്നായിട്ടാണോ ഒരുങ്ങിയത്, നിങ്ങളുടെ മനസ്സ് സന്തോഷത്തോടെ ആണോ അതോ ദുഖത്തോടെ ആണോ ഇരിക്കുന്നത് എന്ന് തുടങ്ങി നമ്മുടെ നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയുന്ന ഒരു ഇന്റ്‌ററാക്ടിവ് കണ്ണാടി ഫിസാറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഗവേഷണം നടത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അവര്‍ ഇടവേളകളില്‍ സ്വയം കണ്ടെത്തിയ സമയത്തു രൂപപ്പെടുത്തിയ കണ്ണാടി ആണ് ഇത്. ഇന്റ്‌റര്‍റാക്ടിവ് റിയല്‍ ടൈം ഇന്റലിജന്റ് സിസ്റ്റം എന്ന സംവിദാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ ഇന്റര്‍റാക്ടിവ് മിററില്‍ കാലാവസ്ഥ, കലണ്ടര്‍, നമ്മുടെ ജീവിതത്തിലെ ഓര്‍ത്തിരിക്കേണ്ട പ്രധാന ദിവസങ്ങള്‍, സംഭവങ്ങള്‍, നമ്മുടെ മുഖ ഭാവം, മനസിന്റെ ഭാവം തുടങ്ങി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ കണ്ണാടി മറുപടി നല്‍കും.
കൂടാതെ ഒരിക്കല്‍ നമ്മുടെ പേര് ഈ കണ്ണാടി ഓര്‍ത്തു വച്ചാല്‍ പിന്നെ നമ്മള്‍ എപ്പോള്‍ ഈ കണ്ണാടിയുടെ മുന്‍പില്‍ വന്നാലും നമ്മളെ ഇതു പേര് ചൊല്ലി അഭിസംബോധന ചെയ്യും. ഇതോടടോപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന സംബന്ധമായ ഏതു സംശയങ്ങള്‍ക്കുമുള്ള മറുപടി ഈ കണ്ണാടി നല്‍കും. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകര്‍, കൃഷിക്കാര്‍, ബിസിനസ് മേഖലയില്‍ ഉള്ളവര്‍, വീട്ടമ്മമാര്‍ തുടങ്ങി ഏതു മേഖലയില്‍ ഉള്ളവര്‍ക്കും അവരുടെ സംശയങ്ങള്‍ ചോദിച്ചാല്‍ മറുപടി ഉടനടി ലഭിക്കും . നമ്മുക്ക് കണ്ണാടിയുമായി സംസാരിച്ചു സംശയങ്ങള്‍ ദുരീകരിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
നാലു മാസത്തെ ഗവേഷണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികളായ നെവില്‍ ചാണ്ടി അലക്സ്, സിദ്ധനാഥ് ടി എസ്, അലക്സ് ജോളി, ബെഞ്ചമിന്‍ ജെയിംസ്, അജയ് ബേബി എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. റിസര്‍ച്ച് അസിസ്റ്റന്റ് നീരജ് പി എം ആണ് ഇ പദ്ധതിക്ക് നേതൃത്വം നല്‍കിയത് .
ഫിസാറ്റ് ഫാബ് ലാബില്‍ വികസിപ്പിച്ചെടുത്ത ഉപകരണം വ്യവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാന്‍ ഇവര്‍ തയാറെടുക്കുകയാണ്. ഇതു കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ ഒരു ഗവേഷണ കേന്ദ്രം ഫിസാറ്റ് ഫാബ് ലാബിനോട് അനുബന്ധിച്ചു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുക്കാന്‍ ഉള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ ആണെന്ന് സ്പാര്‍ക് സി ഇ ഓ ജിബി വര്ഗീസ് പറഞ്ഞു. തലശ്ശേരിയില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഫെസ്റ്റില്‍ ഈ ഇന്റര്‍റാക്ടിവ് മിററിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു
No comments:
Post a Comment