ഈ വര്‍ഷം ജൂണോടു കൂടി കാര്‍ വില്‍പ്പനയ്‌ക്കെത്തും. ഐസ്മാര്‍ട്ട് നെക്സ്റ്റ് ജെനോടു കൂടിയ എം.ജി. ഹെക്റ്റര്‍, കണക്റ്റഡ് മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ ആയിരിക്കും.
മൈക്രോസോഫ്റ്റ്, അഡോബി, അണ്‍ലിമിറ്റ്, എസ്.എ.പി., സിസ്‌കോ, ഗാന, ടോംടോം, നുആന്‍സ് എന്നിവ ഉള്‍പ്പെടുന്ന ആഗോള സാങ്കേതികവിദ്യ പങ്കാളികളുടെ കരുത്തുറ്റ കണ്‍സോഷ്യവുമൊത്ത്, കാര്‍ നിര്‍മ്മാതാക്കള്‍ എം.ജി. ഹെക്റ്ററില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ്-എനേബിള്‍ഡ് കാറുകളുടെ, നിരവധി സവിശേഷതകളാണ് കമ്പനി അനാവരണം ചെയ്തത്.
ഐസ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍-ന്റെ മസ്തിഷ്‌കം ഒരു 10.4” ഹെഡ് യൂണിറ്റില്‍ ഹൗസ് ചെയ്യുന്നതാണ്. കേവലം ഒരു സ്പര്‍ശം അല്ലെങ്കില്‍ വോയിസ് കമാന്‍ഡ് കൊണ്ട് മുഴുവന്‍ കാര്‍ സംവിധാനത്തെയും നിയന്ത്രിക്കാന്‍ ഡ്രൈവറെ അനുവദിക്കുന്ന ഒരു വെര്‍ട്ടിക്കല്‍ ഇന്റര്‍ഫേസോടെയാണ് സ്‌ക്രീന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഹെഡ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യയുടെ തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമായിട്ടാണ്. അതെത്തുന്നത് വിനോദ ഉള്ളടക്കം പ്രീ-ലോഡഡ് ആയിട്ടാണ്.
വ്യവസായത്തില്‍ ആദ്യമായുള്ള എംബെഡഡ് എം2എം സിമ്മോടു കൂടിയാണ് കാര്‍ എത്തുന്നത്.
എം.ജി. ഹെക്റ്ററിന്റെ ഏറ്റവും ആശ്ചര്യജനകമായ സവിശേഷത വോയിസ് അസിസ്റ്റാണ്. ക്ലൗഡിലും ഹെഡ് യൂണിറ്റിലും പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു വോയിസ് ആപ്ലിക്കേഷനാണിത്. എം.ജി. ഇന്ത്യയ്ക്കു വേണ്ടി നുആന്‍സ് വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യന്‍ ആക്‌സെന്റ് പഠിക്കുന്നതിനു വേണ്ടി സവിശേഷമായി രൂപകല്പന ചെയ്തിരിക്കുന്നതാണ്. കൃത്രിമ ബുദ്ധിയുടെയും മഷീന്‍ ലേണിംഗിന്റെയും സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.
No comments:
Post a Comment