Breaking

Monday, 18 March 2019

വ്യാജൻ‌മാരുടെ വാട്ട്സ്‌ആപ്പിലെ കറക്കം ഉടൻ അവസാനിക്കും !


ലോക്സഭാ തിരഞ്ഞെടുപ്പടുത്തുവരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകളും പ്രചരണങ്ങളും തടയുന്നതിനായി പുതിയ ഫീച്ചറിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കുന്ന സംവിധാനമാണ് വാട്ട്സ് ആപ്പ് കൊണ്ടുവരുന്നത്.

വാട്ട്സ് ആപ്പിലൂടെ കൈമാറ്റം ചെയ്ത് ലഭിക്കുന്ന ചിത്രങ്ങൾ യഥാർത്ഥമാണോ വ്യാജമാണോ എന്ന് പുതിയ സംവിധാനത്തിലൂടെ കണ്ടെത്താൻ സാധിക്കും. ഇതിനായുള്ള പ്രത്യേക സേർച്ച് സംവിധാനമാണ് ഗൂഗിളിന്റെ സഹായത്തോടെ വാട്ട്സ്ആപ്പ് കൊണ്ടുവരുന്നത്. സേർച്ച് ഇമേജ് എന്നായിരിക്കും പുതിയ സംവിധാനത്തിന്റെ പേര്.

ചാറ്റിനുള്ളിനിന്ന്‌ തന്നെ ഇമേജിന്റെ ആധികാരികതയെക്കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്യാനാകും. ഇതിലൂടെ ഏതു സാഹചര്യത്തിൽ പകർത്തപ്പെട്ട ചിത്രമാണ് ഇതെന്ന കൃത്യമായ വിവരം ഉപയോക്താക്കൾക്ക് ലഭിക്കും. വ്യജ പ്രചരണങ്ങൾ വഴിയുണ്ടാകുന്ന കലാപങ്ങളും അക്രമങ്ങളും ചെറുക്കുന്നതിനായും, തിരഞ്ഞെടുപ്പുകാലത്തെ നുണ പ്രചരണങ്ങൾ ഒഴിവാക്കുന്നതിനായുമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

No comments:

Post a Comment