Breaking

Monday, 4 February 2019

കൊച്ചിയിൽ നിന്നും മുള്ളി വഴി ഇന്ത്യയുടെ സ്വീറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരിയിലേക്ക് ഒരു യാത്ര


അലാറം വെച്ചിട്ടുണ്ടായെങ്കിലും രാവിലെ 4:30 ആയപ്പോൾ തന്നെ നിതിന്റെ വിളി വന്നു പിന്നാലെ ജെയ്‌സന്റെയും. തലേ ദിവസം തന്നെ എല്ലാം പാക്ക് ചെയിതിരുന്നതിനാൽ ഒന്ന് റെഡി ആവേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു. Sharp 5മണി ആയപ്പോൾ തന്നെ സ്റ്റെഫിനും ജെയ്സണും വീടിന്റെ മുൻപിലെത്തി. ഞങ്ങൾ മൂന്നുപേരുകൂടി നിതിനെയും പിക്ക് ചെയ്ത് മുൻകൂട്ടി തീരുമാനിച്ചപോലെ ഞായറാഴിച്ച രാവിലെ 5മണിക്ക് തന്നെ ഞങ്ങളുടെ ഫസ്റ്റ് destination ആയ മുള്ളിയിലേക്ക് യാത്ര ആരംഭിച്ചു.


കൊച്ചിയിൽ നിന്നും മണ്ണാർക്കാട് വഴി അട്ടപ്പാടി-മുള്ളി വഴി coonor എത്തുക എന്നുള്ളതായിരുന്നു ആദ്യ ദിവസത്തെ ലക്ഷ്യം. 9:30ആയപ്പോൾ മണ്ണാർക്കാട് എത്തി രാവിലത്തെ Breakfast കഴിച്ചു.ഇനിയുള്ള റൂട്ടിനെ കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾക്ക് വിശ്രമിക്കാൻ തോന്നിയില്ല കാരണം അത്രയ്ക്ക് മനോഹരമാണ് അട്ടപ്പാടിയും മുള്ളിയും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഞങ്ങൾ കേരളത്തിന്റെയും തമിഴ്നാടിന്റേയും ബോർഡർ എത്തി. കേരത്തിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ചെക്ക് പോസ്റ്റ്‌ കഴിഞ്ഞുള്ള വഴികണ്ടാൽ ആരും വിശ്വസിക്കില്ല ഇതുവഴിയാണ് നമുക്ക് പോവേണ്ടതെന്ന്.
ഒരു കൊടുംകാട്ടിലേക്ക് കടക്കുന്ന ഫീൽ ആയിരിക്കും നമുക്ക്. പക്ഷെ തമിഴ്നാട് ചെക്‌പോസ്റ് കഴിഞ്ഞാൽ കുഴപ്പമില്ല എങ്കിലും റോഡ് കുറച്ചു മോശമാണ്. ഇപ്പോൾ മാവോയിസ്റ്കളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യമുള്ള കാട്ടിലൂടെയാണ് ഞങ്ങളുടെ യാത്ര.പോകുന്ന വഴി കുറെ ആന പിണ്ഡം അല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല ഒരുപക്ഷെ രാവിലെ തന്നെ കാടുകേറിയിരുന്നേൽ ഞങ്ങൾ പ്രതീഷിച്ചത് ഞങ്ങൾക്ക് കാണാൻ പറ്റുമായിരുന്നു.
അങ്ങനെ ആനയെ കാണാമെന്നുള്ള മോഹം വ്യാമോഹമായി. അടുത്തത് മുള്ളിയുടെ Highlight ആയ 43 Hair pin bend കേറുക എന്നുള്ളതാണ്.ഞങ്ങൾ മല കേറുന്നത് അല്ലാതെ അതികം ആരും മല ഇറങ്ങി വരുന്നത് കണ്ടില്ല. second gear ൽ അല്ലാതെ bike കേറുന്നില്ലയിരുന്നു.
Stephinte ബൈക്കിൽ നിന്നും ചെയിൻ അടിക്കുന്ന സൗണ്ടും കേൾക്കുന്നുണ്ട്. അങ്ങനെ 8 ഹെയർ pin bend ബാക്കി നിൽക്കെ stephinte ബൈക്കിന്റെ chain പൊട്ടി. ഞങ്ങളുടെ കൈയിൽ ആണേൽ toolsum ഇല്ല. എന്ത് ചെയ്യും എന്നു വിചാരിച്ചു നിൽകുമ്പോൾ ആണ് ദൈവദൂതന്നെ പോലെ TN39-B 3737 എന്ന ഫാൻസി നമ്പറും ആയി ആ jeep ഞങ്ങളുട മുന്നിൽ നിർത്തിയത്. കാര്യം പറഞ്ഞപ്പോൾ അവരുടെ കൈയിലുള്ള Spaner എടുത്തുതന്നു അങ്ങനെ പൊട്ടിയ chain ഞങ്ങൾ ശെരിയാക്കി. പക്ഷെ ചെയിൻ പൊട്ടിയപ്പോൾ അതിന്റെ ലോക്ക് എങ്ങോ തെറിച്ചുപോയിരുന്നു.
പുതിയ ലോക്ക് മേടിക്കണമെങ്കിൽ 10km പോയാലെ കിട്ടുകയുള്ളു എന്നാണ് അവർ പറഞ്ഞത് പിന്നെ sunday ആയത് കൊണ്ട് കടയും തുറന്നു കാണില്ല എന്നും പറഞ്ഞു. ലോക്ക് ഇല്ലാതെ bike ഓടിച്ചു കൊണ്ട് പോയാൽ ഇനിയും ചെയിൻ പൊട്ടൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ വീണ്ടും സ്പാനറിന്റെ ആവശ്യം വരുമെന്നതിനാൽ ആ നല്ലവരായ ചേട്ടന്മാർ അവരുടെ സ്പാനർ ഞങ്ങൾക്ക് തന്നു. എന്നിട്ട് അവർ പോയി. ഒരിക്കലും മറക്കാൻ ആവാത്ത ഒരു സഹായം ആണ് ആ തമിഴ് ചേട്ടന്മാർ ചെയ്തത്. അങ്ങനെ ബാക്കിയുള്ള ഹെയർ പിന്നും കേറി coonor എത്തി spare മേടിക്കും വരെ ലോക്ക് ഇല്ലാതിരുന്നിട്ടും ചെയിൻ പൊട്ടിയില്ല എന്നുള്ളത് അത്ഭുതം തന്നെ ആയിരുന്നു.

വൈകിട്ട് 6 മണി ആയപ്പോഴേക്കും coonor തന്നെ ചീപ്പ്‌ റേറ്റിൽ ഒരു കിടിലൻ Home stay ഞങ്ങൾക്ക് കിട്ടി. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ coonor ക്ക് അടുത്തുള്ള Dolfine nose pointum Lamb’s Rock view point um visit ചെയ്യാൻ പോയി തേയില തോട്ടത്തിനു നടുവിലൂടെയുള്ള ആ റൈഡിങ് അത് വേറൊരു ഫീൽ തന്നെ ആയിരുന്നു കൂടെ കോടമഞ്ഞും. ഉച്ചയോടെ ഞങ്ങൾ ഞങ്ങളുടെ last destination ആയ കോട്ടഗിരിക്ക് പുറപ്പെട്ടു.എത്ര വർണിച്ചാലും മതിവരില്ല kotagiriyude സൗദര്യത്തെ. ഇന്ത്യയുടെ സ്വീറ്റ്സർലാൻഡ് എന്ന് സായിപ്പ് പറയാനും കാരണം ഉണ്ട് അതിവിടത്തെ കാലാവസ്ഥ തന്നെയാണ്.ഊട്ടി കാണാൻ വരുന്നവർക്ക് പെട്ടന്ന് എത്തിപ്പെടാൻ പറ്റുന്ന ഒരിടം ആണ് kotagiri.
അങ്ങനെ ഇന്ത്യയുടെ സ്വീറ്റ്സർലണ്ടും കണ്ട് മലയിറങ്ങുമ്പോൾ ഒരു കാര്യം മനസ്സിൽ തോന്നി പോയതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം അതിതാണെന്ന്. പക്ഷെ അത് അടുത്ത ഒരു യാത്ര പോവുന്നത് വരെ ഉണ്ടാവു കാരണം ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് നമുക്ക് നല്കുന്നത്. ഹെൽമെറ്റിന്റെ ഗ്ലാസ്‌ പൊക്കി വെച്ച് ജാക്കറ്റും ധരിച്ചു കോട മഞ്ഞിന്റെ ഇടയിലൂടെ ബൈക്കിൽ പോവുമ്പോൾ കിട്ടുന്ന ലഹരി അതൊരു പെണ്ണിന്റെ പിറകെ നടന്നാലും കഞ്ചാവടിച് കിളിപോയി നടന്നാലും കിട്ടില്ല മക്കളെ.
കടപ്പാട് : Milton Manual

No comments:

Post a Comment