നമ്മുടെ നാട്ടിലെ വയലിൽ ചേറിൽ പൂത്തു നിൽക്കുന്ന നെല്ലിനങ്ങൾ മാത്രമേ നമ്മൾ കണ്ടു കാണൂ. നെല്ലും അറിയും എല്ലാം പകമാകണമെങ്കിൽ വയലും ചേരും വേണം എന്ന ചിന്തയിലാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ അങ്ങനെയല്ല, മരുഭൂമിയിലും അരി വിലയും. ലോകത്തെ ഏറ്റവും വിലകൂടിയ അരിയാണ് സൗദിയിൽ വിളയുന്ന ഹസാവി നെല്ലിനത്തിന്റെ ചുവന്ന അരി.
വളരെ അപൂർവമായി മാത്രമാണ് ഇത് കൃഷി ചെയ്യുന്നത് . ഏഷ്യയിലെ ചിലയിടങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഹസാവി, സൗദിയുടെ ഭക്ഷണത്തളിക എന്നറിയപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ (അൽ ഹസ) യെന്ന മരുപ്പച്ചയിലാണ് വൻതോതിൽ ഉൽപാദിപ്പിക്കുന്നത്. അൽ ഹസയിൽ വിളയുന്നതിനാലാണ് ഹസാവിയെന്നു പേരു ലഭിച്ചതും. വിലകൊണ്ട് അടുക്കാൻ കഴിയില്ല.
അൻപത് സൗദി റിയാലിനു (ഏകദേശം 850 രൂപ) മുകളിലാണ് ഈ അരി കിലോയ്ക്കു വില. ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയും പതിനായിരം ഹെക്ടറിലേറെ വിസ്തൃതിയുള്ള കാർഷിക മേഖലയുമായ അൽ അഹ്സയുടെ തനതു നെല്ലിനം. വില അല്പം കൂടുതലാണ് എങ്കിലും ഇതിന്റെ ഔഷധമൂല്യം പരിഗണിച്ച് നിരവധിപ്പേർ ഇത് വാങ്ങുന്നു. മുപ്പത് ലക്ഷത്തിലേറെ ഈന്തപ്പനകളാണ് അൽ അഹ്സയിലുള്ളത്, ഈ ഈന്തപ്പനത്തണലിലാണ് ഹസാവി നെല്ല് വിളയുന്നത്.
പ്രധാനമായും വേനൽ പോകുന്നതോടെയാണ് കൃഷിയിറക്കുക. സാധാരണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ. അതിനു മുമ്പു കർഷകർ നിലം ഉഴുതു പാകമാക്കി വയ്ക്കും. പിന്നീടാണ് വിത്ത് വിതക്കളും കൃഷിയും. . മുളപ്പിച്ച ഞാറുകൾ പൂർണമായും വെള്ളത്തിൽ മുക്കിയിടുകയാണ് കൃഷിയുടെ ആദ്യഘട്ടം. നട്ടുകഴിഞ്ഞാൽ ആഴ്ചയിൽ അഞ്ചുദിവസം വീതം കൃത്യമായി നനച്ചുകൊടുക്കും .
ഹസാവി അരി ഏകദേശം നാലുമാസം കൊണ്ടു വിളവെടുക്കാം. പൊതുവെ ചൂടുകൂടിയ ഇടങ്ങളിലാണ് ഹസാവി നന്നായി വളരുന്നത്. അത് തന്നെയാണ് ഈ അരിയുടെ പ്രത്യേകതയും. നല്ല ചോരചുവപ്പന് അരിക്ക്. തകിടുകൊണ്ട് സമ്പന്നമാണ് . താപനില 48 ഡിഗ്രിയിൽ എങ്കിലും എത്തിയാലേ മികച്ച വിളവും രുചിയും ലഭിക്കുകയുള്ളൂ. ചൂടു കുറഞ്ഞാൽ ഗുണവും കുറയും.
ഹസാവി അരി കൊണ്ടുണ്ടാക്കിയ ഐഷ (റൊട്ടി) ആണ് അൽ അഹ്സയിലെ പരമ്പരാഗത ഭക്ഷണം . ഹസാവി അരിയിൽ ധാരാളം കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും മറ്റു പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വിലയല്പം കൂടിയാലും ഈ അരി വാങ്ങി പാചകം ചെയ്യുവാൻ ആളുകൾ തയ്യാറാക്കുന്നതിന്റെ പ്രധാന കാരണമിതാണ്
No comments:
Post a Comment