Breaking

Sunday, 20 January 2019

കിച്ച : ഇന്റർനെറ്റിലൂടെ പണം വാരി 8 വയസുകാരൻ മലയാളി ഷെഫ്


വളരെ രസകരമാണ് നിഹാൽ രാജ് എന്ന എട്ടുവയസുകാരന് കിച്ചയുടെ കഥ . നാല് വയസ്സ് മുതൽ ഇന്റർനെറ്റിലെ താരമായ കിച്ച ലക്ഷങ്ങളാണ് ഈ മേഖലയിൽ നിന്നും പ്രതിമാസം സമ്പാദിക്കുന്നത്. എങ്ങനെ എന്നല്ലേ ? കിച്ച എന്ന നിഹാൽ ഒരു ഷെഫ് ആണ്. ഏറ്റവും പ്രായം കുറഞ്ഞ പാചകവിദഗ്ധൻ എന്ന് വേണമെങ്കിൽ പറയാം


തന്റെ പാചക പരീക്ഷണങ്ങളുടെ വീഡിയോകൾ ഇന്റെർനെറ്റിൽ അപ്ലോഡ് ചെയ്താണ് ആളൊരു താരമായി മാറിയത്. ഇന്റെനെറ്റ് കുട്ടികളെ ചീത്തയ്ക്കും എന്ന് പറയുന്ന മാതാപിതാക്കൾ കിച്ചയുടെ നേട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്. മൂന്നു വയസ്സ് മുതൽ യൂടൂബ് വീഡിയോകൾ കാണുമായിരുന്നു കിച്ച.ഒപ്പം പച്ച പരീക്ഷണങ്ങളും.
തന്റെ നാളം വയസിൽ മാംഗോ ഐസ്‌ക്രീം ഉണ്ടാക്കുന്ന ഒരു വീഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു. ഇത്തിരിക്കുഞ്ഞൻ ഷെഫിന്റെ ആ വീഡിയോ ഫേസ്‌ബുക്ക് ഒന്നരലക്ഷം രൂപക്ക് സ്വന്തമാക്കി അതോടെ കിച്ചയുടെ രാശി തെളിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ.

പിന്നീട് കിച്ചട്യൂബ് എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ തുടങ്ങി തന്റെ പാചക പരീക്ഷങ്ങളുടെ വീഡിയോകൾ അങ്ങ് പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് യുട്യൂബ് ഫോല്ലോവേഴ്സ് കൂടി ആയതോടെ സംഗതി ക്ലിക്ക്. ഇപ്പോൾ ഡബിൾ ഹോഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ കോടിയാണ് കൊച്ചിക്കാരനായ കിച്ച.
വളർന്നു വലുതാകുമ്പോൾ പേരെടുത്ത ഒരു ഷെഫ് ആകണമെന്നാണ് കിച്ചയുടെ ആഗ്രഹം . മകന്റെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി മാതാപിതാക്കളുമുണ്ട്. കേക്ക്, പുഡ്ഡിംഗ്, യൂറോപ്യൻ ഫുഡ് എന്ന് വേണ്ട ലോകത്തെ രുചിയുള്ള എന്തും കിച്ചയുടെ കിച്ചണിൽ റെഡി. അല്പം പാചക ഭ്രാന്തുള്ള ആർക്കും പരീക്ഷിക്കാവുന്നതാണ് യുട്യൂബ് വീഡിയോ വഴി പണം വരുന്ന ഈ ആശയം

No comments:

Post a Comment