Breaking

Wednesday, 16 January 2019

സിം സ്വാപ്പ് തട്ടിപ്പുകാരെ കരുതിയിരിക്കാം; നിങ്ങളറിയാതെ നിങ്ങൾ ചതിക്കപ്പെടുന്നതിങ്ങനെ

മൊബൈൽ ഫോൺ സിമ്മുകൾ വഴി അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡ് നമ്പറുകൾ അടക്കം വ്യക്തി വിവരം ചോർത്തുന്ന സിം സ്വാപ്പ് ഫ്രോഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇന്ത്യയുടെ ബിസിനസ് രംഗത്ത് വളരെ ബാധിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിൽ് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. സിം സ്വാപ്പ് സ്‌കാമിലൂടെ 200 കോടിയോളം രൂപയാണ് ആളുകൾക്ക് നഷ്ടമായിരിക്കുന്നത്.
സിം സ്വാപ്പ് തട്ടിപ്പ് നടക്കുന്ന വിധം
ബാങ്കിങ്ങ് ഇടപാടുകളെല്ലാം തന്നെ ഇന്ന് മൊബൈൽ ഫോൺ വഴി ആണ് നടക്കുന്നത്. ഓൺലൈൻ പണമിടപാടുകൾ നടക്കുമ്പോൾ വൺ ടൈം പാസ് വേർഡ്, യൂണിക് രജിസ്‌ട്രേഷൻ നമ്പർ, ത്രിഡി സെക്യുർ കോഡ് എന്നിവ ചോദിക്കാറുണ്ട്. ഇതെല്ലാം തന്നെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടുളള ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്. സിം സാപ്പ് തട്ടിപ്പുകാർ ക്രഡിറ്റ് കാർഡ് കമ്പനി, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയവരുടെ സൈറ്റുകൾ വഴി ഉപഭോക്താവിന്റെ നിയമപരമായ പേരുകളും ,ജനനതീയതിയും അഡ്രസും ഫോൺനമ്പരും മനസ്സിലാക്കുന്നു. ഇതു കൂടാതെ സോഷ്യൽ മീഡിയയും വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നു.
അടുത്ത ഘട്ടമായി ഇവർ മൊബൈൽ സർവ്വീസ് ദാതാക്കളെ ബന്ധപ്പെടും. മൊബൈൽ ഹാൻഡ്‌സെറ്റ് നഷ്ടപ്പെട്ടു, സിം കേടായി തുടങ്ങിയ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർ അതേ നമ്പറിലുളള സിം സ്വന്തമാക്കും. ഉപഭോക്താവിന്റെ വ്യക്തി ഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ നമ്പർ വീണ്ടും രജിസ്റ്റർ ചെയ്യുന്നു. പുതിയ സിം നൽകുമ്പോൾ പഴയത് ഡി ആക്ടീവ് ആകുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് എസ്.എം.എസ് ഫോണിൽ ലഭിക്കില്ല.തട്ടിപ്പുകാർ ആദ്യം ലക്ഷ്യമിടുന്നത് ബാങ്ക് അക്കൗണ്ടിലായിരിക്കും. ഓൺലൈൻ ബാങ്കിങ്ങ് സർവ്വീസുകൾ വഴി നടത്തുമ്പോൾ ഇവർക്ക് ബാങ്കിന്റെ ഒ.ടി.പി നമ്പർ കിട്ടുന്നു. ഈ നമ്പർ ഉപയോഗിച്ച് ഉപഭോക്താവിന്റെ പുതിയ സിം കാർഡിൽ നിന്നും പൈസ പിൻവലിക്കാൻ ഇവർക്ക് കഴിയും.
എങ്ങനെ രക്ഷനേടാം
ഉപഭോക്താവിന്റെ ഫോണിൽ മണിക്കൂറുകളോളം നെറ്റ് വർക്ക് കാണിക്കാതിരിക്കുകയാണെങ്കിൽ ഉടനെ മൊബൈൽ ഓപ്പറേറ്റർമാരുമായി ബന്ധപ്പെടുക. ഇടയ്ക്ക് ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക. ഇമെയിൽ വഴിയും എസ്.എം.എസ് വഴിയും ഇടപാടുകളുടെ വിവരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സിം കാർഡിന്റെ പുറകിൽ നൽകിയിരിക്കുന് 20 അക്കമുളള ഡിജിറ്റൽ സിം നമ്പർ ആരുമായം പങ്ക് വയ്ക്കാതിരിക്കുക. മൊബൈൽ നമ്പർ സോഷ്യൽ മീഡിയ പോലുളള വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാതിരിക്കുക.

No comments:

Post a Comment