ഫോട്ടോ കടപ്പാട്: Khaleej Times
ഒമ്പത് അടി ഉയരത്തിൽ ക്രിസ്മസ് വില്ലേജ് നിർമ്മിച്ച് ഇന്ത്യൻ ദമ്പതികൾ. ദുബായിൽ താമസക്കാരായ ഓർസൺ, ഭാര്യ ശ്രദ്ധ അലക്സ് എന്നിവരാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് മനോഹരമായ ക്രിസ്മസ് വില്ലേജ് ഒരുക്കി വ്യത്യസ്തരായത്. സുഹൃത്തായ ആലിസ്‌റ്റയറും ഇവരുടെ ഈ ഉദ്യമത്തിൽ സഹായിച്ചതോടെ തമിഴ്‌നാട്ടിലെ പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിയുടെ മാതൃകയിൽ 9 അടി ഉയരത്തിൽ ഉള്ള നിർമ്മിതിയായി അത് മാറി.
വലിച്ചെറിയപ്പെട്ട തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ക്രിസ്മസ് വില്ലേജ് കൗതുകകരമാണ്. 9 കഷണങ്ങളായാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. മൂവരുടെയും മൂന്ന് മാസത്തെ പരിശ്രമമാണ് ഇത്. നഗരത്തിൽ നിന്നും പാഴ്‌വസ്തുക്കൾ ശേഖരിക്കുകയും പഴയ തലയിണകളിൽ നിന്ന് പരുത്തി എടുത്ത് മഞ്ഞിന്റെ പ്രതീതി ഉണ്ടാക്കുകയും ചെയ്തു. ഏകദേശം 100 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ 45 ദിവസം കൊണ്ടാണ് ഈ ശിൽപ്പം പൂർത്തിയാക്കിയത്.
ആവശ്യം കഴിഞ്ഞ വസ്തുക്കൾ ഉപേക്ഷിച്ചു കളയാതെ എങ്ങനെ സർഗാത്മകമായി ഉപയോഗിക്കാം എന്ന് കാണിച്ചു കൊടുക്കുകയാണ് ഈ ദമ്പതികൾ. തെർമോക്കോൾ ഉപയോഗിച്ച് ഇവർ ബുർജ്ജ് ഖലീഫയും നിർമ്മിച്ചിട്ടുള്ള ഇവർ ഇത് അഞ്ചാം വർഷമാണ് വ്യത്യസ്തമായ ക്രിസ്മസ് കാഴ്ച ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇവരുടെ ഇൻസ്റ്റാളേഷന്റെ തീം ദുബായിലെ വിവിധ കെട്ടിടങ്ങൾ ആയിരുന്നു.
No comments:
Post a Comment