Breaking

Monday, 17 December 2018

വരുമാനകൊയ്ത്തിന് മുല്ലക്കൃഷി; കുറഞ്ഞ നിക്ഷേപം മികച്ച ലാഭം


കുറ്റിമുല്ല വിപണി വീണ്ടും സജീവമാകുകയാണ്. കുറ്റിമുല്ല കൃഷി വീട്ടില്‍ തന്നെ സുഗമമായി ചെയ്യാം.നട്ട് പത്ത് മാസം കഴിഞ്ഞാല്‍ കുറ്റിമുല്ലകള്‍ വിപണിയില്‍ എത്തിക്കാം. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ച് നിര്‍ത്തിയാല്‍ മുല്ലയില്‍ പൂക്കള്‍ കൂടുതല്‍ ഉണ്ടാകും. മഴയില്ലെങ്കില്‍ ദിവസവും നനച്ചു കൊടുക്കാന്‍ ശ്രദ്ധിക്കണം.
നന്നായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ സമ്പാദിക്കാനുളള മാര്‍ഗമായി കുറ്റിമുല്ലകൃഷി മാറും. നല്ല വെയില്‍ കിട്ടുന്ന ടെറസ് ഉളളവര്‍ക്ക് അവിടെ കൃഷി ചെയ്താല്‍ തന്നെ ധാരാളം പൂക്കള്‍ ലഭ്യമാകും.സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന എളുപ്പമുളള ജോലിയാണിത്. ഒരു ചെടിയില്‍ നിന്നും 10 പൂക്കള്‍ ലഭിച്ചാല്‍ പോലും ലാഭം ഉറപ്പാണ്.
കൊമ്പു കോതാം പൂക്കള്‍ ഇരട്ടിയാകും
നവംബര്‍ മുതല്‍ ജനവരി വരെയുളള മാസങ്ങളിലാണ് കൊമ്പു കോതാനുളള സമയം. ചുവട്ടില്‍ നിന്ന് അരമീറ്റര്‍ ഉയരത്തില്‍ ചരിച്ച് മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോ മിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക. നനയ്ക്കുക. കളകള്‍ വളര്‍ന്നാല്‍ അത് മുല്ല കൃഷിയെ ബാധിക്കും. വര്‍ഷത്തിലൊരിക്കല്‍ കാലിവളം ചെടികള്‍ക്ക് നല്‍കാം. രാസവള മിശ്രിതവും നല്‍കാം.
ചാക്കിലും ചട്ടിയിലുമെല്ലാം കുറ്റിമുല്ല വളര്‍ത്താവുന്നതാണ്. മണ്ണ,മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച് അടിവളമായി വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താം. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന് വളവും നനയും നല്‍കണം. ജീവാമൃതം വളകൂട്ട് കുറ്റിമുല്ല കൃഷിയ്ക്ക് നല്ലതാണ്.
ഫിബ്രവരി മുതല്‍ മെയ് വരെ കൂടുതല്‍ പൂക്കള്‍ ലഭിക്കും.കനം കുറഞ്ഞ പോളിത്തീന്‍ ഷീറ്റ് വിരിച്ച ശേഷം പൂക്കള്‍ പറിച്ചാല്‍ ജലാംശം നഷ്ടപ്പെടുത്തുന്നത് തടയും. മൃദുലമായ പൂക്കളെ ടിഷ്യു പേപ്പര്‍ കൊണ്ട് പൊതിഞ്ഞെടുക്കാം. ദൂരസ്ഥലങ്ങളിലേക്ക് പൂക്കള്‍ അയക്കാന്‍ കൊഗേറ്റഡ് ഫൈബര്‍ ബോര്‍ഡ്‌പെട്ടിയില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചെറിയ പായ്ക്കറ്റുകാക്കളി ഇടുന്നത് നല്ലതാണ്.

No comments:

Post a Comment