കൊച്ചിയിലെ നടി ലീന പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവയ്പുണ്ടായ സംഭവത്തിനുപിന്നില്‍ മുംബൈ അധോലോക നായകന്‍ രവി പൂജാരിതന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ ഫോണിലേക്കുവന്ന ഭീഷണിസന്ദേശം രവി പൂജാരിയുടെതന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രവി പൂജാരിയുമായി ബന്ധപ്പെടു കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്.
ആക്രമണത്തിനുശേഷം ചില ചാനലുകളിലേക്ക് രവി പൂജാരിയുടേതെന്ന പേരില്‍ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിനുപിന്നില്‍ താന്‍തന്നെയാണെന്നും പ്രധാന ലക്ഷ്യം നടിയല്ലെന്നും മറ്റൊരാളാണെന്നുമായിരുന്നു സന്ദേശത്തില്‍. നടിയുടെ ഫോണിലേക്ക് വന്ന ഭീഷണിസന്ദേശവും ചാനലുകളിലേക്ക് വന്ന സന്ദേശവും പൂജാരിയുടേതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതിന്റെ വ്യക്തതയ്ക്കായി മുംബൈ, ബംഗളൂരു പൊലീസുമായി അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു.
ബൈക്കിലെത്തിയ അക്രമിസംഘം ബംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന. സംഭവത്തെതുടര്‍ന്ന് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഇത്. ലീന മരിയ പോളും ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുഹൃത്ത് സുകേഷ് ചന്ദ്രശേഖറും ചേര്‍ന്ന് ചെന്നൈയിലും മുംബൈയിലും സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ബാങ്കില്‍നിന്ന് 19 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഇരുവരെയും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലും സാമ്പത്തിക കുറ്റകൃത്യത്തിന് ഇരുവരും പിടിയിലായിരുന്നു. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാട് നടത്തിയ കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
സുകേഷ് ചന്ദ്രശേഖര്‍ കൊച്ചിയില്‍ റിസോര്‍ട്ടില്‍ 29 ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.മുംബൈയില്‍ ലീന മരിയ പോള്‍ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ് 25 കോടി രൂപ അവരോട് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നുമാണ് രവി പൂജാരിയുടേതെന്ന പേരില്‍ ചാനലുകള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നത്.
ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നു വീണ്ടും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷണ സംഘം
ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നു വീണ്ടും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷണ സംഘം
No comments:
Post a Comment