Breaking

Thursday, 13 December 2018

ആ സീനില്‍ പൊടിഞ്ഞതില്‍ ഒരു തുള്ളിക്കണ്ണീര്‍ എന്റേതായിരുന്നു, മറ്റൊരു തുള്ളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും; കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തില്‍ മികച്ച വേഷങ്ങളിലൊന്നാണ് മഹാനടിയിലേത്. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടിയായിരുന്ന സാവിത്രിയായുള്ള കീര്‍ത്തിയുടെ പകര്‍ന്നാട്ടത്തിന് ധാരാളം പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. ഇപ്പോഴിതാ മഹാനടിയിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തിസുരേഷ്.
‘ എത്ര തുള്ളിക്കണ്ണീര്‍ എപ്പോള്‍ വേണമെങ്കിലും കണ്ണില്‍ നിന്ന് പൊഴിക്കാന്‍ സാവിത്രിയമ്മക്ക് കഴിയുമായിരുന്നു. ആ വേഷം നമ്മള്‍ ചെയ്യുമ്പോള്‍ ഗ്ലിസറിനില്ലാതെ ഒരു തുള്ളിക്കണ്ണീരെങ്കിലും വീഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അവര്‍ ക്ഷമയോടെ കാത്തുനിന്നു. ആ സീനില്‍ പൊടിഞ്ഞതില്‍ ഒരു തുള്ളി എന്റെ സ്വന്തം കണ്ണീരാണ്. രണ്ടാമത്തെ തുള്ളി കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും ” – കീര്‍ത്തി പറഞ്ഞു.
മഹാനടി ‘ യില്‍ സാവിത്രിയാകാന്‍ ആദ്യം കഥ പറയുമ്പോള്‍ ആ സിനിമയിലേക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു കീര്‍ത്തി. സിനിമയില്‍ എത്തുന്നതിനേക്കാള്‍ പ്രയാസം അവിടെ നിലനില്‍ക്കുക എന്നതാണെന്നും മലയാളം എനിക്കൊരു വീടു പോലെയാണെന്നും കീര്‍ത്തി പറഞ്ഞു. കീര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തിയ മഹാനടിയില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നടന്‍. ദുല്‍ഖറിന്റെ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റമായിരുന്നു ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തത്. ചിത്രം ഐഎംഡിബിയുടെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു.

No comments:

Post a Comment