കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടി. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ യാത്രക്കാരിൽനിന്നാണ് സ്വർണം പിടിച്ചതെന്നാണ് വിവരം.
എന്നാൽ ആരില്‍ നിന്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകമാണ് സ്വർണ കള്ളക്കടത്ത് പിടികൂടുന്നത്. ഈ മാസം ഒമ്പതിനായിരുന്നു വിമാനത്താവള ഉദ്ഘാടനം.
No comments:
Post a Comment