Breaking

Thursday, 13 December 2018

വിദേശത്ത് നിന്നും വരുന്ന കോളുകളിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശം


ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പൊലീസ്. +591 ല്‍ ആരംഭിക്കുന്ന നമ്ബറില്‍ നിന്നും വരുന്ന കോളുകള്‍ ശ്രദ്ധിക്കണമെന്നും അത്തരം നമ്ബറുകളിലേക്ക് തിരിച്ചു വിളിക്കരുതെന്നും പൊലീസ് പറയുന്നു.
സെെബര്‍ സെല്ലിന് ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ് +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്ബര്‍. ആധാര്‍ നമ്ബര്‍, അക്കൗണ്ട് നമ്ബര്‍ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും അത്തരം കോളുകളോട് ശ്രദ്ധയോടു കൂടി പ്രതികരിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
.+591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്ബറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

No comments:

Post a Comment