സ്വന്തമായി കുറച്ചു മണ്ണും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കിൽ മണ്ണിൽ സ്വർണം വിളയിച്ചു പണം നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് ചുള്ളിയോട് സ്വദേശിയായ ജയസുധ എന്ന വീട്ടമ്മ. വാഴക്കൃഷിയിലാണ് ഈ വീട്ടമ്മ തന്റെ ഭാഗ്യം പരീക്ഷിക്കുന്നത്. രണ്ടായിരത്തിലധികം വാഴകൾ ഇവർ നാട്ടു പരിപാലിക്കുന്നു. വാഴപ്പഴം, വാഴച്ചുണ്ട്, പിണ്ടി എന്നിവയുടെ വില്പനയിൽ നിന്നും മികച്ച ലാഭം ലഭിക്കുന്നു.
രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് 2000 വാഴകള്‍ ജയസുധ നട്ടിരിക്കുന്നത്. നൂറു വാഴയില്‍ തുടങ്ങിയ കൃഷിയാണ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടായിരത്തില്‍ എത്തി നില്‍ക്കുന്നത്. വാഴത്തോട്ടത്തിൽ തന്നെ ഇടവിളയായി ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ മറ്റു പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട് ജയസുധ.തൃശ്‌നാപ്പള്ളിയും ,നേന്ത്രനുമാണ് പ്രധാനയിനം. കദളിയും, പൂവനും, ഞാലിപ്പൂവനും ഇതിനു പുറമെ തോട്ടത്തിലുണ്ട്.
രാസവളപ്രയോഗം ഒന്നും ഇല്ല എന്നതിനാൽ തന്റെ വാഴപ്പഴങ്ങൾക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട് എന്ന് ജയസുധ പറയുന്നു.ആദ്യം ഒരു രസത്തിനു തുടങ്ങിയതാണ് എങ്കിലും ഇപ്പോൾ ജയസുധ നാട്ടിലെ അറിയപ്പെടുന്ന കർഷകയാണ്.തോട്ടത്തിലെ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കി നടത്തുന്നതിലാണ് ജയസുധക്ക് താല്പര്യം.കൃഷിക്ക് പുറമെ കുടുബശ്രീയുടെ സജീവ പ്രവര്‍ത്തകയും കൂടിയാണിവര്‍. കൃഷിയിടത്തില്‍ സധാസമയവും അമ്മയുടെ കൈപിടിച്ച് മകന്‍ മിഖില്‍ സിദ്ധാര്‍ത്ഥും കൂടെയുണ്ട്.ഓരോ വർഷവും കൂടുതൽ കൂടുതൽ വാഴകൾ നടുന്ന ജയസുധയുടെ അടുത്ത ലക്‌ഷ്യം 5000 വാഴകൾ നടുക എന്നതാണ്.
ആർക്കും ചെയ്യാം വാഴക്കൃഷി
പ്രതിവർഷം ശരാശരി 2000 മില്ലിമീറ്റർ മുതൽ 4000 മില്ലിമീറ്റർ വരെ മഴ കിട്ടുന്ന പ്രദേശങ്ങളിൽ വാഴകൃഷി ആർക്കും ചെയ്യാം എന്ന് ജയസുധ പറയുന്നു. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കേരളത്തിൽ നേന്ത്രവാഴ നടാൻ പറ്റിയ സമയമാണ് .നടുന്ന സമയത്തോ, ഒരു മാസത്തിനുശേഷമോ ആണ് വളപ്രയോഗം നടത്തുന്നത്. അതും നാടൻ വളങ്ങൾ മാത്രം.കാലി വളമോ , പച്ചിലയോ ആണ് വളമായി ഉപയോഗിക്കുന്നത് .
വാഴയുടെ എല്ലാ ഭാഗവും ഔഷധഗുണമുള്ളവയാണ്.വാഴപ്പിണ്ടി പീത്തം, ശീത പീത്തം , തൊണ്ട വീക്കം , മദ്യപാനശീലം എന്നിവക്ക് പരിഹാരം നൽക്കുന്നു . വാഴയില വാഴത്തണ്ട് നെഞ്ചെരിച്ചിൽ , വിരബാധ എന്നിവക്ക് ചികിത്സ നൽക്കുന്നു .
No comments:
Post a Comment