ലുധിയാനയിൽ നിന്നുളള ആഷിഷ് സുഡിന് ഒരു ദിവസം തെരുവിലുറങ്ങി. പക്ഷെ ഇന്നവൻ വീടില്ലാത്ത പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു. ഓസ്‌ട്രേലിയയിൽ ആദ്യമായി എത്തിയ ആഷിഷ് സുഡിന് സാഹചര്യങ്ങൾ കൊണ്ട് ബ്രിസ് ബെയ്‌നിലെ ബഞ്ചിൽ കിടന്നുറങ്ങേണ്ടി വന്നു. അന്നാണ് സുഡിന്റെ ജീവിതം മാറി മറിയുന്നത്.
33 ാമത്തെ വയസിലാണ് ഹോസ്പിറ്റാലിറ്റി ആൻഡ് കോമേഴ്‌സ്യൽ കുക്കിങ്ങ് പഠനത്തിനായി സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നത്. വീടില്ലാതെ രണ്ടാഴ്ചയോള ലുധിയാനയിൽ നിന്നെത്തിയ സുഡ് ഓസ്‌ട്രേലിയയുടെ തെരുവിലും പാർക്കിലും ഉറങ്ങി. ആസ്‌ട്രേലിയയിൽ എത്തുന്ന അന്യ രാജ്യക്കാരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സുഡ് മനസ്സിലാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയിലെ അനുഭവത്തിൽ നിന്നുമാണ് സുഡ് തന്റെ സംരംഭമായ റസ്‌റ്റോറന്റിലേക്ക് ചുവട് വയ്്ക്കുന്നത്. ബ്രിസ് ബെയ്‌നിലെ ജിഞ്ചർ ആൻഡ് ഗാർലിക് റസ്റ്റോറന്റിന്റെ ഉടമയാണിന്ന സുഡ്. വീടില്ലാത്ത വിദ്യാർത്ഥികൾക്ക് കഴിഞ്ഞ കുറെ മാസങ്ങളായി കറികളും സമൂസയും നാനും പപ്പടവും അദ്ദേഹം നൽകന്നു.ബ്രിസ്‌ബെയ്‌നിലെ അഡലെയ്ഡ് സ്്ട്രീറ്റലാണ് പ്രവർത്തനം.
റസ്റ്റോറന്റ് അടയ്ക്കുന്നതിന് മുൻപ് വിതരണം ചെയ്യും. കട അടയ്ക്കുന്നതിന് മുൻപ് ഭക്ഷണം മാലിന്യ കുട്ടയിലേക്ക് നിക്ഷേപിക്കുന്നത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഈ ഭക്ഷണം ഏത്രയോ പേർക്ക് വയറ് നിറയ്ക്കാൻ കഴിയുമെന്ന സന്തോഷത്തിലാണിപ്പോൾ.കഴിഞ്ഞ നാല് മാസത്തോളമായി ഒരു രാത്രിയിൽ മാത്രം ഒൻപതോളം വീടില്ലാത്ത ആളുകൾ ഈ തെരുവിൽ എത്താറുണ്ട്.10.30 ന് റസ്‌റ്റോറന്റ് അടച്ച് ശേഷമാണ് ഭക്ഷണ വിതരണമെന്ന് സുഡ് പറയുന്നു.
ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് തന്റെ ഈ പ്രവർത്തിക്ക് ലഭിക്കുന്നത്. ജനങ്ങൾ ഭയങ്കര സന്തോഷത്തിലാണ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഉപഭോക്താക്കളും പറയുന്നത്. എനിക്ക് നൽകാൻ കഴിയുന്നതിന്റെ മികച്ചതാണ് ഞാൻ ചെയ്യുന്നത്. എല്ലാം വീടില്ലാത്തവർക്ക് വേണ്ടിയാണ് ചെയ്യുന്നത്. അതിൽ എനിക്ക് അഭിമാനം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
No comments:
Post a Comment