ഓട്ടോറിക്ഷകള്‍ക്കും സുരക്ഷാ നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ഓട്ടോറിക്ഷാ അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ സുരക്ഷാ മാനദണ്ഡം കൊണ്ടുവരുന്നത്.
പുതിയ നിർദ്ദേശം കൊണ്ടുവരുന്നത് പ്രകാരം ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം ഓട്ടോറിക്ഷാ നിര്‍മ്മാതാക്കള്‍ക്ക് സ്ഥാപിക്കേണ്ടതായി വരും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണിത്. ഡോറുകള്‍ക്ക് പുറമെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.
നേരിട്ടുള്ള കൂട്ടിയിടിയില്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. സീറ്റ് ബെല്‍റ്റ് ഒരുപരിധിവരെ ഡ്രൈവര്‍ക്ക് സുരക്ഷയര്‍പ്പിക്കും.
ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.
ഓട്ടോറിക്ഷകളിലെ ഹെഡ്‌ലാമ്ബുകള്‍ പരിഷ്‌കരിക്കാനും കേന്ദ്രം അറിയിപ്പ് നല്‍കും. വിപണിയില്‍ എത്തുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷകളിലം നിലവില്‍ ഒരു ഹെഡ്‌ലാമ്ബ് യൂണിറ്റ് മാത്രമാണുള്ളത്. ഇതിന് പകരം കൂടുതല്‍ പ്രകാശമുള്ള ഇരട്ട ഹെഡ്‌ലാമ്ബുകള്‍ ഓട്ടോറിക്ഷകളില്‍ കര്‍ശനമാവും.
No comments:
Post a Comment