Monday, 19 November 2018

കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനത്തിന് വില 360 കോടി; ഉദ്ഘാടനത്തിന് മുമ്പ് വിമാനത്താവളത്തിലെത്തുന്നത് യൂസഫലിയുടെ വിമാനം

അടുത്ത മാസം ഒമ്പതിന് രാജ്യത്തിന് സമര്‍പ്പിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു സ്വന്തം ആഡംബര വിമാനത്തിലായിരിക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയെത്തുക. ഏകദേശം 360 കോടി രൂപ വിലമതിക്കുന്ന ഗള്‍ഫ് സ്ട്രീം 550 വിമാനത്തില്‍ ഡിസംബര്‍ 8നാണ് യൂസഫലിലെത്തുന്നത്. ഈ വിമാനം രണ്ടു വര്‍ഷം മുമ്പാണ് യൂസഫലി സ്വന്തമാക്കിയത്.
ഏറ്റവും ധനികനായ മലയാളിയായ യുസഫലിക്ക് പൈലറ്റിന് പുറമെ 13 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന 150 കോടി രൂപ വിലമതിക്കുന്ന ലെഗസി 650 വിമാനവും കൈവശമുണ്ട്.
കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനത്തില്‍ 14 മുതല്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഈ വിമാനത്തിന് മണിക്കൂറില്‍ ഏകദേശം 900 കിലോമീറ്റര്‍ വരെ വേഗമുണ്ട്. ഗള്‍ഫ് സ്ട്രീം 550 വിമാനം നിര്‍ത്താതെ 12 മണിക്കൂര്‍ വരെ സഞ്ചരിക്കും.

No comments:

Post a Comment