ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായിരുന്ന ടൈറ്റാനിക്ക് വീണ്ടും പ്രയാണത്തിന് തയ്യാറെടുക്കുന്നു. വാർത്ത കേട്ട് ഞെട്ടേണ്ട, പണ്ട് മഞ്ഞുമലയിൽ ഇടിച്ച് തകർന്ന പഴയ ആര്‍എംഎസ് ടൈറ്റാനിക്ക് അല്ല, ടൈറ്റാനിക്കിന്റെ രൂപവും ഭാവവും ആവാഹിച്ച ടൈറ്റാനിക്ക്-2 ആണ് പ്രയാണത്തിന് ഒരുങ്ങുന്നത്.
ദുബായ് തീരത്ത് നിന്ന് 2022ലാണ് ടൈറ്റാനിക്ക്-2 പ്രയാണം ആരംഭിക്കുക. ആദ്യ യാത്ര ദുബായ് മുതൽ
ബ്രിട്ടനിലെ സൗത്തംടൺ വരെയായിരിക്കും. ശേഷം ബ്രിട്ടണിനും അമേരിക്കയ്ക്കും ഇടയിലായിരിക്കും യാത്ര. തുടർന്ന് ലോകത്തിന്‍റെ വിവിധ ദിശകളിലേക്കും ടൈറ്റാനിക്ക് കുതിയ്ക്കും.
ബ്രിട്ടനിലെ സൗത്തംടൺ വരെയായിരിക്കും. ശേഷം ബ്രിട്ടണിനും അമേരിക്കയ്ക്കും ഇടയിലായിരിക്കും യാത്ര. തുടർന്ന് ലോകത്തിന്‍റെ വിവിധ ദിശകളിലേക്കും ടൈറ്റാനിക്ക് കുതിയ്ക്കും.
2012ലാണ് ആദ്യ യാത്ര നിശ്ചയിച്ചിരുന്നത് എങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം യാത്ര നീട്ടുകയായിരുന്നു. എന്നാല്‍ ആ പ്രശ്നങ്ങള്‍ എല്ലാം ഇപ്പോള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പണി പൂര്‍ത്തിയാക്കിയപ്പോള്‍ 2400 സഞ്ചാരികളെയും 900 ജോലിക്കാരെയും വഹിക്കാന്‍ സാധിക്കും.
No comments:
Post a Comment