Breaking

Sunday, 14 October 2018

സെഡാൻ വിപണിയെ റാഞ്ചാൻ ടാറ്റ; ചരിത്രമാകാൻ ഓൾ ന്യൂ ടിഗോർ എത്തി

ടിയാഗോയിലൂടെ ഹാച്ച് ബാക്കും, നെക്‌സോണിലൂടെ കോംപാക്ട് എസ് യു വി വിഭാഗത്തിലും ആധിപത്യം സ്ഥാപിച്ച ടാറ്റ ഇന്ത്യൻ സെഡാൻ വിപണിയിൽ കണ്ണ് നട്ട്‌ ഓൾ ന്യൂ ടിഗോറുമായി വിപണിയിൽ. അത്യാകർഷകമായ രൂപഭംഗിയും, കാര്യക്ഷമതയും ഒത്തിണങ്ങിയ പുതിയ ടിഗോർ ആരാധകരുടെ ആവേശവും ഒപ്പം എതിരാളികളുടെ പേടിസ്വപ്നവും ആകുകയാണ്. എൻട്രി ലെവൽ സെഡാൻ വിഭാഗത്തിൽ ഉൾപ്പെടെ, ഡിസൈൻ, സുരക്ഷ, കാര്യക്ഷമത, ഇന്ധന ക്ഷമത എന്നിവയിൽ മാരുതിയേക്കാൾ ഒരുപടി മുൻപിലാണ് ടാറ്റ ഇപ്പോൾ. പുതിയ ടിഗോർ കൂടി എത്തുന്നതോടെ മത്സരം കടുക്കും.
മാരുതിയെ കൂടാതെ, കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായിയും, ഹോണ്ടയും, മഹീന്ദ്രയും,റെനോയുമൊക്കെ ടാറ്റായുടെ രണ്ടാം വരവിന്റെ ചൂടറിഞ്ഞവരാണ്. ടിയാഗോയിലൂടെ തുടങ്ങി നെക്സണും ഹെക്‌സയും, അടങ്ങുന്ന വാഹന ശ്രേണിയിലേക്ക് ടിഗോർ കൂടി എത്തുമ്പോൾ എതിരാളികളുടെ ചങ്കിടിപ്പ് ഏറുമെന്ന് ഏറെകുറെ ഉറപ്പാണ്
ഓൾ ന്യൂ ടിഗോർ :പ്രധാന സവിശേഷതകൾ
മനോഹരമായ ഇന്റീരിയര്‍, എക്സ്സ്റ്റീരിയര്‍ സഹിതം ആണ് പുതിയ കാര്‍ എത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിന്‍ ആണ് പെട്രോള്‍ പതിപ്പില്‍ ഉള്ളത്. ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്. പ്രീമിയം ലുക്കും ആകര്‍ഷകമായ ഡിസൈനും ഉള്ള വാഹനങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ അനുയോജ്യമാണ് ടിഗോർ. മികച്ച സാങ്കേതിക വിദ്യയും ഗുണമേന്മയും ഇതിൽ ഒത്തിണങ്ങിയിരിക്കുന്നു
എക്സ്റ്റീരിയർ:
ഏറ്റവും മികച്ച ഡിസൈനില്‍ ആണ് ടിഗോറിന്റെ എക്സ്സ്റ്റീരിയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ് വാഹനത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഹെഡ്ലൈറ്റില്‍ ക്രോമിയം ഇന്‍സേര്‍ട്ടുകളും ഗ്രില്ലില്‍ പെയിന്റഡ് ഷെയ്ഡും ടെയില്‍ ലാമ്പില്‍ ക്ലീയര്‍ ലെന്‍സും ഉണ്ട്. ഡ്യുവല്‍ ടോണ്‍ ഉള്ള 15 ഇഞ്ച് അലോയ് വീല്‍ ആണ് വാഹനത്തില്‍ ഉള്ളത്. ഔട്ടര്‍ റിയര്‍വ്യൂ മിറര്‍ എല്‍ ഇ ഡി ലൈറ്റ് സഹിതം ആണ് ഒരുക്കിയിരിക്കുന്നത്.

ഇന്റീരിയർ:
പ്രീമിയം ബ്ലാക്ക്, ഗ്രേ ഇന്റീരിയര്‍ തീമാണ് വാഹനത്തിന്റെ ഉള്ളില്‍ ഉള്ളത് . ടൈറ്റാനിയം കളര്‍ ലെതര്‍ സീറ്റ്, പ്രീമിയം റൂഫ് ലൈനര്‍, കപ്പ് ഹോള്‍ഡറോടെ ഉള്ള ആംറെസ്‌റ് എന്നിവ വാഹനത്തിനു ലക്ഷ്വറി ലുക്ക് നല്‍കുന്നു
ഡ്രൈവര്‍മാരുടെ ഉയരത്തിനു അനുയോജ്യമായി സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ താപ നിയന്ത്രിത സാങ്കേതിക വിദ്യ (FATC)ആണ് വാഹനത്തില്‍ ഉള്ളത്.419 ലിറ്റര്‍ ആണ് ബൂട്ട് സ്‌പേസ്
എന്റെർറ്റൈന്മെന്റ് &മീഡിയ:
ഹര്‍മന്‍ ടി എമ്മിന്റെ ആന്‍ഡ്രോയ്ഡ് ഓട്ടോ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആണ് വാഹനത്തില്‍ ഉള്ളത്. മികച്ച ശബ്ദ അനുഭവത്തിനായി 4 സ്പീക്കറുകളും 4 ട്വീറ്ററുകളും ഉണ്ട്. കൂടാതെ മറ്റ് കണക്റ്റിവിറ്റി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ:
യാത്രക്കാരുടെ സുരക്ഷക്കും ടാറ്റ ടിഗോര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. മികച്ച സ്റ്റീലില്‍ ആണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കൊക്കൂണിന്റെ ഘടനയില്‍ ആണ് വാഹനത്തിന്റെ രൂപ ഘടന . രണ്ട് എയര്‍ ബാഗുകളും ആന്റി ബ്രേക്കിംഗ് സംവിധാനവും സുരക്ഷക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്ട്രോളും ഉണ്ട്
എൻജിൻ :
1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിന്‍ ആണ് പെട്രോള്‍ പതിപ്പില്‍ ഉള്ളത്. ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്. ഉയര്‍ന്ന പെര്‍ഫോമന്‍സ് വാഹനത്തിനു നല്‍കാന്‍ ശേഷി ഉള്ളതാണ് ഈ എന്‍ജിനുകള്‍. വാഹനത്തിന്റെ വൈബ്രേഷന്‍ കുറക്കാന്‍ ഉള്ള സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മള്‍ട്ടി ഡ്രൈവ് മോഡ് സൗകര്യപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു.

മോഡലുകൾ, വില(ഡൽഹി എക്സ് ഷോറൂം ):
XE, XM, XZ, XZA, XZ+ എന്നീ അഞ്ച് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. പുതിയ ടിഗോറിന്റെ പെട്രോള്‍ വേരിയന്റിന്റെ വില 5,20000 മുതല്‍ 6,65000 വരെയും ഡീസല്‍ വേരിയന്റിന്റെ വില 6 ,09000മുതല്‍ 7,38000 വരേയുമാണ്.
പെട്രോൾ പതിപ്പുകൾ:
XE MT 5,20,000
XM MT 5,55,000
XZ MT 5,95,000
XZ+ MT 6,49,000
XZA AMT 6,65,000
ഡീസൽ പതിപ്പുകൾ:
XE MT 6,09,000
XM MT 6,41,000
XZ MT 6,84,000
XZ+ MT 7,38,000

No comments:

Post a Comment