Breaking

Sunday, 21 October 2018

സ്വപ്നം ട്രാക്കിൽ ഇറങ്ങിയപ്പോൾ….ടാറ്റ ഹാരിയറിന് ഉഗ്രൻ വരവേൽപ്പ്


വാഹന പ്രേമികളുടെ സ്വപ്നമായ ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വി ഹാരിയറിന്റെ ബുക്കിംഗ് ആരംഭിച്ചു. http://www.tataharrier.com/എന്ന വെബ്സൈറ്റ് വഴിയോ, അടുത്തുള്ള ടാറ്റ മോട്ടോർസ് ഡീലറുകൾ വഴിയോ 30,000രൂപ നൽകി ടാറ്റ ഹരിയർ ബുക്ക് ചെയ്യാം.
സാങ്കേതിക വിദ്യ, കാര്യക്ഷമത, ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്‌യുവികളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയരുടെ രംഗ പ്രവേശനത്തിന് വാഹന പ്രേമികൾ അക്ഷമരായി കാത്തിരിക്കുമ്പോഴാണ് ടാറ്റായുടെ ഈ പുതിയ പ്രഖ്യാപനം. ബുക്കിംഗ് വേഗത്തിലാക്കി 2019 ആദ്യം തന്നെ വാഹനം വിതരണം ആരംഭിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
ടാറ്റയുടെ ഏറ്റവും നൂതന ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്. മാത്രമല്ല ലാന്‍ഡ് റോവറിന്റെ ഡി 8 ആര്‍ക്കിടെക്ചറില്‍ വികസിപ്പിച്ച പുതിയ തലമുറ ‘ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്’ ആര്‍ക്കിടെക്ചറില്‍ ആണ് ഹാരിയർ നിര്‍മ്മിച്ചിരിക്കുന്നത്
ഈ പ്രത്യേകതരം ആര്‍കിടെക്ച്ചര്‍ നഗരത്തിലെയും അതുപോലെ തന്നെ ദുഷ്‌കരമായ ഗതാഗത സാഹചര്യങ്ങളിലും അനായാസം കടന്നു ചെല്ലാന്‍ സാധിക്കുന്നു. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിന്‍ ആണ് ഹാരിയറിന് കരുത്ത് പകരുന്നത്.
അതോടൊപ്പം അഴകേറിയ ഏക്സ്റ്റീരിയറും , ആഡംബരം നിറഞ്ഞ ഇന്റീരിയർ അനുഭവവും, ഏറ്റവും നൂതന മീഡിയ കണക്ടിവിറ്റി സംവിധാനങ്ങളും കൂടി ആകുമ്പോൾ ഹാരിയർ വാഹന പ്രേമികളുടെ സ്വപ്ന വാഹനം ആകുമെന്നതിൽ സംശയമില്ല. ഈ 5 സീറ്റർ മോണോക്കോക്ക് എസ്.യു.വി 2.2 ദശലക്ഷം കിലോമീറ്റർ ദൂരം ടെസ്റ്റ് ചെയ്താണ് ടാറ്റ നിരത്തിലെത്തിക്കുന്നത്.

No comments:

Post a Comment