Breaking

Wednesday, 24 October 2018

ലോകത്തിലെ ഏറ്റവും വലിയ ‘ചെറിയ പശു’ നമ്മുടെ അത്തോളിയിൽ


2014 മുതൽ സൈബർ ലോകത്ത് ഇടം നേടിയ പശുക്കുട്ടിയാണ് അത്തോളി ബാലകൃഷ്ണന്റെ വീട്ടിലെ മാണിക്യം. 2009 ബാലകൃഷ്ണന് ലഭിച്ച മാണിക്യം വലുപ്പത്തിൽ പശുക്കുട്ടിയെ അനുസ്മരിപ്പിക്കുമെങ്കിലും അത്ര ചെറിയ പശുക്കുട്ടിയല്ല. മാണിക്യമെന്ന പേരുള്ള വെച്ചൂര്‍ പശു ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ട് കുറച്ചു നാളായി.
ഉയരമല്ല, ഉയരക്കുറവാണ് ഗിന്നസിന്റെ ഉയരങ്ങളിലേക്ക് മാണിക്യത്തെ എത്തിച്ചത്. ഒരു ലാബ്രഡോർ നായകുട്ടിയുടെ വലുപ്പം മാത്രമാണ് മാണിക്യത്തിന് ഉള്ളത്.വീടിനുള്ളിലും പുറത്തും ഒക്കെയായി ഈ കുഞ്ഞിപ്പശു അങ്ങനെ തുള്ളിച്ചാടി നടക്കും. കേവലം 61.5 സെന്റീമീറ്റര്‍ മാത്രം ഉയരമാണ് അത്തോളിയിലെ ബാലകൃഷ്ണന്റെ മാണിക്യമെന്ന വെച്ചൂര്‍ പശുവിനുള്ളത്.
ന്യൂയോര്‍ക്കിലെ 69.7 സെന്റീമീറ്റര്‍ ഉയരമുള്ള ബ്ലേസിന്‍ എന്ന പശുവിനെ പിന്തള്ളിയാണ് കുഞ്ഞുമാണിക്യം ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിച്ചത്. മാണിക്യത്തെ കയ്യിൽ കിട്ടുമ്പോൾ തന്നെ ബാലകൃഷ്ണന് അതൊരു പ്രത്യേകതയുള്ള പശുവാണ് എന്നുറപ്പുണ്ടായിരുന്നു. ആ ഉറപ്പിന്റെ ചുവടുപിടിച്ചാണ് ഗിന്നസ് റെക്കോർഡിനായി അപേക്ഷിച്ചത്.
2014 ൽ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല ഉയരം അളന്ന് മാണിക്യമാണ് ചെറിയ പശുവെന്ന് അംഗീകരിച്ചിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്ഥിരീകരണത്തോടെയാണ് മാണിക്യത്തിന്റെ ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ലണ്ടനില്‍ നിന്ന് നാലംഗ ഗിന്നസ് സംഘമെത്തി മാണിക്യത്തെ ഗിന്നസ് റെക്കോര്‍ഡിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
കാലം ഇത്ര കഴിഞ്ഞിട്ടും മാണിക്യത്തിന്റെ റെക്കോർഡ് തകർക്കാൻ മറ്റൊരു ഇത്തിരിക്കുഞ്ഞൻ പശു വന്നിട്ടില്ല. മാണിക്യമാകട്ടെ ലോക റെക്കോർഡിന്റെ വിശേഷങ്ങൾ ഒന്നുമറിയാതെ തൊടിയിലും പാടത്തുമൊക്കെയായിയി ഓടിച്ചാടി നടക്കുന്നു

No comments:

Post a Comment