ലുലു ഗ്രൂപ്പ് സ്ഥപകനായ എം എ യൂസഫലിയുടെ മകൾ ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയിൽ ഇടം നേടിയ വാർത്ത സംരംഭക ലോകം ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ബിസിനസിലെ ഏറ്റവും കരുത്തനായ സാരഥിയുടെ മകൾ പിതാവിന്റെ അതെ പാത തന്നെയാണ് പിന്തുടരുന്നത്.
എന്നാൽ അച്ഛന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തണൽ പറ്റി വളർന്നു വന്ന ഒരു സംരംഭകയല്ല ഷഫീന. ബിസിനസിൽ പിതാവിനെ വെല്ലുന്ന മകൾ എന്ന ലേബലിൽ ഉറച്ചു നിന്നുകൊണ്ടാണ് ഷഫീന നേട്ടം കയ്യെത്തിപ്പിടിച്ചിരിക്കുന്നത്.
ജിസിസിയിലെ ഫുഡ് ആൻഡ് ബീവറേജ്‌സ് (F&B) മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ് സി.ഇ.ഒയും ചെയർപേഴ്‌സണുമായ ഷഫീന യൂസഫലിക്ക് ഫോബ്‌സിലേക്കുള്ള വഴി തെളിച്ചിരിക്കുന്നത്.
ഏഴ് വർഷത്തിനിടെ യു എ ഇ യിൽ 30 എഫ് ആൻഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയിൽ കോൾഡ് സ്റ്റോൺ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആൻഡ് ബി ബ്രാൻഡുകളിൽ 23 സ്റ്റോറുകളാണ് ടെബ്ലേസ് ഓപ്പറേറ്റ് ചെയ്യുന്നത്.
പിതാവിനെ പോലെ തന്നെ കൈവയ്ക്കുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന ബിസിനസ് ചരിത്രമാണ് ഷഫീനക്കുള്ളത്. കോൾഡ്സ്റ്റോണിന്റെ രണ്ടു സ്റ്റോറുകളാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലീഡർഷിപ്പ്, തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യത എന്നിവയാണ് ഷഫീനയെ വ്യത്യസ്തമാക്കുന്നത്
No comments:
Post a Comment