ഡബിള്‍ സ്‌ക്രീനോട് കൂടിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് സാംസംഗ്
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അടുത്ത വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ്. രണ്ട് സ്‌ക്രീനുകളുള്ള, മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് സംസാംഗ് പുറത്തിറക്കുക. ഇതിന്റെ പ്രോട്ടോടൈപ്പ് പോലൊന്ന് അടുത്തിടെ സാംസംഗ് പുറത്തുവിട്ടിരുന്നു. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഫോണ്‍ പുറത്തിറങ്ങിയേക്കും.
നവംബര്‍ ഏഴിന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആരംഭിക്കുന്ന സാംസംഗിന്റെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. രണ്ടായി മടക്കാവുന്ന ഫോണാണിത്. സൈസ് കുറയ്ക്കുകയും ചെയ്യാം. ഡബിള്‍ സ്‌ക്രീനോട് കൂടിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി വിപ്ലവം സൃഷ്ടിക്കാനാകും തങ്ങള്‍ക്കെന്നാണ് സാസാംഗിന്റെ ഉറച്ച വിശ്വാസം.
2014ല്‍ ഈ ഫോണിന്റെ കണ്‍സെപ്റ്റ് വിഡിയോ സാംസംഗ് അവതരിപ്പിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുമോ സാംസംഗിന്റെ ഫോണ്‍ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് പുറത്തിറങ്ങുന്ന ഫോണുകളെല്ലാം തന്നെ നിലവിലുള്ളതിന്റെ വകഭേദങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും പുതിയൊരു ആശയവുമായി വരുന്ന മോഡലുകളാണ് ഇനി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിന്റെ ഭാവി നിര്‍ണയിക്കുക.
No comments:
Post a Comment