Breaking

Monday, 8 October 2018

ഇ മെയിൽ കണ്ടുപിടിച്ച ഇന്ത്യക്കാരൻ ഇദ്ദേഹമാണ്!


നമ്മുടെ ഔദ്യോഗിക ജീവിത്തിലേയും വ്യക്തി ജീവിത്തിലേയും മാറ്റി നിർത്താവാത്ത ഒരു ഘടകമാണ് ഇ മെയിൽ. ഈ കണ്ടുപിടിത്തം മൂലം ടണ്‍ കണക്കിന് പേപ്പറും മനുഷ്യന്‍റെ ജോലിഭാരവുമാണ് ലാഭിച്ചിരിക്കുന്നത്. എന്നാൽ ഇ മെയിൽ ഉപയോഗിക്കുമ്പോൾ അതിൽ നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള വകയുണ്ടെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ?
അതെ, ഇ മെയിൽ കണ്ടു പിടിച്ചത് ഒരു ഇന്ത്യക്കാരനാണ്. പലര്‍ക്കും ഇതറിയില്ല എന്നതാണ് വാസ്തവം.തമിഴ് വംശജനായ വി.എ.ശിവഅയ്യാദുരൈ ആണ് ഇ മെയിലിന്റെ ഉപജ്ഞാതാവ്.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 1978 ലാണ് ഇ മെയിൽ വികസിപ്പിച്ചത്.
1964 ല്‍ മുംബയില്‍ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ച ശിവഅയ്യാദുരൈ യുടെ കുടുംബം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.1978 ല്‍ സ്കൂള്‍ വിദ്യാഭ്യാസ കാലം തൊട്ടേ കമ്പ്യൂട്ടര്‍ അഭ്യസിച്ച ശിവഅയ്യാദുരൈ ന്യൂ യോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് കോരെന്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിന്റെ സമ്മര്‍ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. ആ അറിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ശാസ്ത്രലോകത്ത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ .
ന്യൂ ജേര്‍സി യിലെ യൂണിവേഴ്സിറ്റി ഓഫ്‌ മെഡിസിന്‍ ആന്‍ഡ്‌ ഡെന്‍റ്റിസ്റ്റി യില്‍ റിസേര്‍ച്ച് ഫെലോ ആയിരിക്കുമ്പോഴാണ് ആദ്യമായി ലോകത്തെ Inter Office Mail System അദ്ദേഹം രൂപപ്പെടുത്തിയത്. ഇതിനു E mail എന്ന പേരും നല്‍കപ്പെട്ടു.ഇതില്‍ ഇന്‍ബോക്സ്, ഔട്ട്‌ബോക്സ്, ഫോള്‍ഡര്‍, അഡ്രെസ്സ് ബുക്ക്,മെമ്മോ മുതലായ അറ്റാച്ച്മെന്‍റ് എല്ലാമുണ്ടായിരുന്നു.
അങ്ങനെ ഇ മെയിൽകണ്ടുപിടിച്ച വ്യക്തി എന്ന നിലയില്‍ ശിവ അയ്യാദുരൈ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 1978 ല്‍ അദ്ദേഹത്തിന് ഈ കണ്ടുപിടിത്തത്തിനുള്ള കോപ്പി റൈറ്റും നല്‍കപ്പെട്ടു.

No comments:

Post a Comment