പൊതുവെ കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള കാർഷിക മേഖലയാണ് റബർ. വിപണി സാധ്യതകൾ അനുകൂലമല്ലെങ്കിൽ നഷ്ടം വരുമെന്ന കാര്യം ഉറപ്പ്. ഇടയ്ക്കിടെ പാത്രത്തിൽ കാണുന്ന കർഷക ആത്മഹത്യ വാർത്തകൾ അതിന്റെ പിന്നാമ്പുറകഥകളിൽ കുറച്ചു മാത്രം. പൊതുവെ കർഷകന്മാർ മാറ്റുരച്ചിട്ടുള്ള ഈ രംഗത്ത് രണ്ടും കല്പിച്ചിറങ്ങി വേറിട്ട വിജയം നേടിയിരിക്കുകയാണ് കാരൂർ സ്വദേശിനിയായ കർഷക.
അതേ, ഇത് മേഴ്‌സി ബോബന്റെ വിജയകഥയാണ്. പ്രതിസന്ധിഘട്ടത്തെ കരുത്തോടെ തുഴഞ്ഞ് വ്യജയം കൈവരിച്ചിരിക്കുകയാണ് മേഴ്‌സി. കേരളത്തില്‍ സാധാരണ ഒരു ഹെക്റ്റര്‍ റബര്‍ തോട്ടത്തില്‍ നിന്ന് ശരാശരി പ്രതിവര്‍ഷം 2000 കിലോഗ്രാമില്‍ താഴെ മാത്രം റബര്‍ ലഭിക്കുമ്പോള്‍ മേഴ്‌സി സ്വന്തം തോട്ടത്തിലെ 1992ല്‍ നട്ട 430 മരങ്ങളുള്ള ഒരു ഹെക്റ്ററില്‍ നിന്ന് കഴിഞ്ഞ വർഷം വിളവെടുത്തത് സ്‌ക്രാപ്പടക്കം 3145 കിലോഗ്രാം റബറാണ്.കുടുംബ സമ്പാദ്യമായി കിട്ടിയ റബർ തോട്ടത്തിൽ രണ്ടും കൽപ്പിച്ച് കൃഷിയിറക്കുമ്പോൾ, വിജയത്തിൽ കുറഞ്ഞു ഒന്നും തന്നെ ഈ വീട്ടമ്മ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കിന്റെ തിളക്കത്തോടെ ജയിച്ചുകയറിയ ഈ വീട്ടമ്മ സാധാരണ കർഷകർ പിന്തുടരുന്ന കൃഷി രീതികളിൽ നിന്നും വ്യത്യസ്തമായി അലപം ശാസ്ത്രീയമായ മാർഗം കൃഷിയിൽ പരീക്ഷിച്ചതാണ് ഈ മികച്ച വിജയത്തിന് കാരണം. ഉല്‍പ്പാദന ചെലവിനു പോലും തികയാത്ത തരത്തില്‍ റബര്‍ വിലയിടിഞ്ഞപ്പോഴും മേഴ്‌സിയുടെ റബര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ തൃപ്തിയോടെ പണിയെടുക്കുന്നു. ഏതവസ്ഥയിലും കൂലി മുടങ്ങരുത് എന്ന നിര്ബന്ധ മേഴ്സിക്കുണ്ട്.
കർഷകകുടുംബത്തിൽ നിന്നും …
കർഷക കുടുംബത്തിലായിരുന്നു മേഴ്സിയുടെ ജനനം. വീട്ടിൽ അംഗസംഘയ് പരിമിതമായതുകൊണ്ട് തന്നെ തോട്ടത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വരുമെന്ന കാര്യം മേഴ്‌സിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജോലിക്കൊന്നും ശ്രമിച്ചുമില്ല. ഒടുവിൽ വിചാരിച്ചിരുന്ന പോലെ തോട്ടത്തിന്റെ മേൽനോട്ടം ഏറ്റെടുക്കാനുള്ള സമയമായി.ഭര്‍ത്താവ് ഡോ. ജോസ് ബോബന്‍ തിരുവനന്തപുരം ലയോള കോളെജില്‍ ഇപ്പോള്‍ പ്രിന്‍സിപ്പല്‍ ആണ്. അദ്ധേഹത്തിന്റെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ മേഴ്‌സി രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി.
അങ്ങനെ തിരുവനന്തപുരത്ത് ഭര്‍ത്താവിനും ഏകമകനോടുമൊപ്പം ജീവിച്ചിരുന്ന മേഴ്‌സി എട്ടുവര്‍ഷം മുമ്പ് റബര്‍ കര്‍ഷകയായി. റബര്‍ കൃഷി അത്ര ലളിതമായ കാര്യമല്ല. ശ്രദ്ധയും പരിചരണവും വെട്ടുകാരന്റെ ടെക്‌നിക്കും വൈദഗ്ധ്യവും എന്തിന് ഏറെ അവരുടെ മൂഡ് പോലും പാലുല്‍പ്പാദനത്തെ സ്വാധീനിക്കും എന്നാണ് മേഴ്‌സി പറയുന്നത്. അതിനാലാണ് തോട്ടം പണിക്കരുടെ ക്ഷേമത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നത്. ടാപ്പിംഗും മറ്റും ചെലവ് ചറുക്കിയുള്ള രീതിയിലാണ് മേഴ്‌സി ചെയ്യുന്നത്.
തോട്ടത്തില്‍ പണിയെടുക്കുന്ന മുതിര്‍ന്ന തലമുറയിലുള്ളവരോട് ഏറെ സംസാരിച്ചതാണ് കൃഷിയുടെ പരമ്പരാഗത രീതികളും അറിവുകളും മേഴ്‌സി നേടിയത്. ഷീറ്റടിക്കാന്‍ റബര്‍ റോളര്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.റബ്ബർ തോട്ടത്തിൽ റീ പ്ലാന്റേഷൻ നടക്കുമ്പോൾ ഇടവിളയായി ഞാലിപ്പൂവന്‍ വാഴ നട്ടുവളര്‍ത്തുന്നുണ്ട്. തൈമരത്തില്‍ തോട്ടപ്പയര്‍ നിറഞ്ഞുനില്‍ക്കുന്നു. ജാതി, തെങ്ങ്, കുരുമുളക്, കാപ്പി എന്നിവയും വേറെയുണ്ട്. അഞ്ചു നാടന്‍ പശുക്കളും ഇവിടെയുണ്ട്. വെണ്ട, നിത്യവഴുതന, പച്ചമുളക്, ചീര, ചേന, കാച്ചില്‍, കിഴങ്ങ് അങ്ങനെ വീട്ടുപയോഗത്തിനുവേണ്ട പച്ചക്കറികളും ഈ വീട്ടമ്മ നട്ടുവളര്‍ത്തി വിളവെടുക്കുന്നു.
No comments:
Post a Comment