ഈ വാർത്ത കണ്ടാൽ വായിച്ചാൽ ആരും പറയും, അച്ഛാ..അച്ഛനാണച്ഛാ അച്ഛൻ ! മകളെ കൊറ്റത്തി പരിക്കേൽപ്പിച്ച പൂവൻകോഴിയെ ഫ്രൈ ആക്കി മകളെകൊണ്ട് തീറ്റിച്ചിരിക്കുകയാണ് ഉണ്ണി ജോർജ് എന്ന ഈ അച്ഛൻ. സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഇപ്പോൾ ഈ അച്ഛനും മകളും.
രണ്ടര വയസ്സുകാരി മകളെ ഒരു കോഴി ആക്രമിച്ചാൽ അച്ഛന് നോക്കിയിരിക്കാൻ പറ്റുമോ ?കുഞ്ഞിനെ ശരീരത്തിൽ ആഴത്തിൽ കൊത്തി മുറിവേൽപ്പിച്ചിട്ട് കോഴി സ്ഥലം വിട്ടു. വാവിട്ടു കരഞ്ഞ കുഞ്ഞിനെ സമാധാനിപ്പിക്കാൻ വീട്ടുകാർ നന്നേ കഷ്ടപ്പെടുകയും ചെയ്തു.
ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുറിവുണങ്ങി, കോഴിയുടെ ആക്രമണത്തെ പറ്റി കുഞ്ഞു മറക്കുകയും ചെയ്തു. എന്നാൽ തന്റെ മകളെ വേദനിപ്പിച്ച ആ കോഴിയുടെ കാര്യം അച്ഛൻ മറന്നില്ല. കോഴിയെ പിടിച്ച് ഫ്രൈ ആക്കി മകൾക്ക് കൊടുക്കണമായിരുന്നു ആ അച്ഛന്റെ തീരുമാനം. വിരുതൻ കോഴിയെ പിടിക്കാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ വീട്ടുകാർ തന്നെ കോഴിയെ പിടിച്ച് ഉണ്ണിക്ക് നൽകി.
പിന്നെ രണ്ടാമതൊന്നു അആലോചിച്ചില്ല ഫുഡ് വ്ലോഗർ കൂടിയായ ഉണ്ണി ആ കോഴിയെ കൊന്ന് ഫ്രൈ ആക്കി. ഫ്രൈ ആക്കുന്ന വീഡിയോ യുട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്തു.
”എന്റെ മോളെ ഒരു പൂവൻ കോഴി ഉപദ്രവിച്ചായിരുന്നു ഞങ്ങൾ കോഴിയെ നോക്കി നടന്നിട്ട് കിട്ടിയില്ല പിന്നെ വീട്ടുകാർ തന്നെ പിടിച്ചു തന്നു.ഞാൻ അത് വറുത്ത് മോൾക്ക് കൊടുത്തു. പക്ഷേ ചിക്കൻ അൽപ്പം മുറ്റായിരുന്നു മോൾക്ക് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതിനാൽ പിന്നെ എടുത്ത് കറിവെച്ചു കൊടുക്കേണ്ടി വന്നു” ഉണ്ണി ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു
No comments:
Post a Comment