തിരുവനന്തപുരം: പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ നിര്‍ത്തലാക്കിയ കുറിയ സര്‍വീസ് കെഎസ്ആര്‍ടിസി വീണ്ടും ആരംഭിക്കുന്നു. സംസ്ഥാനത്തെവിടെയും 24 മണിക്കൂറിനകം സാധാനങ്ങള്‍ എത്തിക്കാന്‍ കഴിയുംവിധം അതിവേഗ കുറിയര്‍ സര്‍വീസുമായിട്ടാണ് ഇത്തവണ കെഎസ്ആര്‍ടിസി എത്തുന്നത്. ഒക്ടബോര്‍ അഞ്ചിന് തുടങ്ങുന്ന സര്‍വീസിലൂടെ 24 മണിക്കൂറും പാഴ്‌സലുകള്‍ അയയ്ക്കാം.
രാത്രിപകലും ഇതിനായി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസി വഴി പാഴ്‌സലുകള്‍ നേരിട്ടു വീട്ടിലെത്തിക്കും. ഡിപ്പോകളിലെത്തി സ്വീകരിക്കേണ്ട സാഹചര്യവും ഒഴിവാക്കാനാണിത്. കേരളത്തിനകത്തും പുറത്തുമുള്ള 97 ഡിപ്പോകളിലും സേവനം ലഭ്യമാക്കും. കെഎസ്ആര്‍ടിസിയുടെ 5600 ബസുകള്‍ പാഴ്‌സല്‍ സര്‍വീസിനായി ഉപയോഗിക്കും.
കുറിയര്‍ സംബന്ധിച്ച സേവനങ്ങള്‍ക്കായി തിരുവനന്തപുരം ആസ്ഥാനമായ ടെറാപ്ലെയ്ന്‍ എക്‌സ്പ്രസ് കുറിയര്‍ എന്ന സ്ഥാപനവുമായി കെഎസ്ആര്‍ടിസി മൂന്നു വര്‍ഷത്തേക്ക് കരാറില്‍ എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളുടെ എട്ടടി സ്ഥലം കുറിയര്‍ സര്‍വീസിനായി നീക്കിവച്ചിട്ടുണ്ട്.
No comments:
Post a Comment