വാഹനപ്പെരുപ്പത്തെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങള്‍ രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന്റെ പിടിയിലാകുന്ന സാഹചര്യത്തില്‍ പഴയ വാഹനങ്ങളെ കണ്ടം ചെയ്യാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കി. പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ജനവാസ സ്ഥലങ്ങളിലെത്തി ബോധവത്കരണ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.
ഡല്‍ഹിയില്‍ നിന്നാണ് ബോധവത്കരണം ആദ്യം തുടങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഗതാഗത വകുപ്പിലെ ആള്‍ക്ഷാമം മൂലം ആദ്യഘട്ടത്തില്‍ നഗരസഭകളിലെ പഴയ വാഹനങ്ങള്‍ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം. കൂടാതെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയെല്ലാം നിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിലെ പ്രധാന വില്ലമാരായി വിലയിരുത്തപ്പെടുന്നത്. വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണത്തില്‍ 65 ശതമാനവും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കണക്ക്. ഇതിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ നിന്നെടുക്കുന്ന യന്ത്രങ്ങള്‍ പുനരുപയോഗിക്കുക എന്നതും ആലോചിക്കുന്നുണ്ട്.
No comments:
Post a Comment