Breaking

Monday, 8 October 2018

19 വയസിൽ 4 ബ്രാൻഡുകളുടെ ഉടമ, ലക്ഷങ്ങളുടെ വരുമാനം ; ഇത് മലപ്പുറത്തെ ടിപ്പുവിന്റെ വിജയകഥ !

സംരംഭകനാകാൻ പ്രായം ഒരു പ്രശ്നമാണോ ? ഒരിക്കലും അല്ല എന്ന് തെളിയിക്കുന്നു മലപ്പുറം സ്വദേശിയായ ടിപ്പു യൂസഫ് അലി എന്ന
പത്തൊന്പതുകാരന്റെ കഥ. ലീല ഹോട്ടൽ ശൃംഖലയുടെ ഉടൻ കാപ്റ്റൻ കൃഷ്ണൻ നായർക്ക് അറുപതാം വയസ്സിൽ ബിസിനസ് തുടങ്ങാം എങ്കിൽ, തനിക്ക് 16 ആം വയസ്സിലും ആവാം എന്ന് ആവേശത്തോടെ പറയുകയാണ് ടിപ്പു യൂസഫലി.
ടീനേജ് വ്യവസായി എന്നാണ് മലപ്പുറത്തുകാർ ഈ യുവ സംരംഭകനെ വിശേഷിപ്പിക്കുക. പഠനം പോലും പൂർത്തിയാക്കും മുമ്പേയാണ് ടിപ്പു ബിസിനസിലേക്ക് ഇറങ്ങുന്നത് . കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന സ്ഥാപനത്തിന് കീഴിൽ ടിപ്പു നിർമിക്കുന്നതത്രയും എഫ് എം സി ജി വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങൾ.
മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ് എന്നീ പേരുകളില്‍ വാഷിംഗ് പൗഡറുകളും മിസ്റ്റര്‍ ലൈറ്റ്, ടിപ്പു എന്നീ ബ്രാന്‍ഡുകളില്‍ ബാര്‍ സോപ്പുകളും ടിപ്പുവിന്റെ സ്ഥാപനം വിപണിയില്‍ എത്തിക്കുന്നു.
പ്ലസ് റ്റു കഴിഞ്ഞപ്പോഴാണ് ടിപ്പു ബിസിനസിലേക്ക് ഇറങ്ങുന്നത്. കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന തന്റെ സ്ഥാപനത്തിലൂടെ നാല് വ്യത്യസ്ത ബ്രാന്ഡുകളിലായി സോപ്പുപൊടി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. 2015 ല്‍ കവന്നൂരിലെ വീടിനടുത്തെ പ്ലോട്ടില്‍ ഫാക്ടറി സ്ഥാപിച്ച് മിസ്റ്റർ ലൈറ്റ് എന്ന പേരിൽ വാഷിംഗ് പൗഡര്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ്ബിസിനസിൽ തുടക്കം.
തന്റെ മനസ്സിൽ ഇങ്ങനെയൊരു ആശയം വന്നപ്പോൾ റിയ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ബാപ്പ അബ്ദുൽ ജലീലിനോട് ടൈപ്പ് കാര്യം പറഞ്ഞു.സംരംഭത്തിനായി പണം മുടക്കിഎത്തും വേണ്ട പിന്തുണ നൽകിയതും ബാപ്പയാണ്. എന്നാൽ തന്റെ വരുമാനത്തിലൂടെ നിക്ഷേപം തിരികെ നൽകണം എന്ന് തന്നെയാണ് ടിപ്പുവിന്റെ ആഗ്രഹം .
നിലവിൽ തന്റെ സ്ഥാപനത്തിലൂടെ , 45 ലേറെ പേര്‍ക്ക് ജോലി നല്‍കാന്‍ ഈ പതിനെട്ടുകാരന് കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി എന്ന് വേണം ടിപ്പുവിനെ വിശേഷിപ്പിക്കാൻ. മാർക്കറ്റിങ് , ബ്രാൻഡിംഗ് തുടങ്ങി എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ടിപ്പുവിന് തന്നെയാണ്.

കാസര്‍കോട് മുതല്‍ പാലക്കാടു വരെയാണ് കൊണ്ടോടത്ത് ഗ്ലോബൽ കെയർ പ്രോഡക്റ്റ്സിന്റെ പ്രധാന വിപണി. 12,000 ചതുരശ്രയടി വിസ്തൃതിയുള്ള ഫാക്ടറിയില്‍ പ്രതിദിനം ആറു ടണ്‍ ഡിറ്റര്‍ജന്റ് ആണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടനെ സംരംഭത്തിലേക്ക് തിരിഞ്ഞെങ്കിലും പഠനം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല ടിപ്പു. ഇപ്പോള്‍ ബിരുദ കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗുണനിലവാരത്തിൽ വിട്ടു വീഴ്ച ചെയ്യാത്തതാണ് തന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി നേടിക്കൊടുത്തത് എന്ന് ടൈപ്പിസ് പറയുന്നു .ഭാവിയിൽ ടോയ്‌ലറ്റ് സോപ്പ്, മിനറല്‍ വാട്ടര്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ടിപ്പു. തന്റെ എല്ലാ ശ്രമങ്ങൾക്കും പ്രചോദനം സാക്ഷാൽ എം എ യൂസഫലിയുടെ സംരംഭക കഥയാണ് എന്നാണ് ഈ യുവ വ്യവസായിക്ക് പറയാനുള്ളത്.

No comments:

Post a Comment